Top News

കേരളത്തിലെ ഏത് ആർ ടി ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം,​ നിബന്ധന നീക്കി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: പുതിയതായി വാഹനം വാങ്ങുന്നവർക്ക് നിർണായക അറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.കേരളത്തിൽ മേൽവിലാസമുളള ഒരാൾക്ക് സംസ്ഥാനത്തെ ഏത് ആർടി ഓഫീസിൽ വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യാമെന്നാണ് പുതിയ ഉത്തരവ്. വാഹന ഉടമയുടെ ആർടി ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയാണ് ഇതോടെ മാറ്റിയത്.[www.malabaflash.com]


പുതിയ ഉത്തരവനുസരിച്ച് സോഫ്റ്റ്‌വെയറിലും മാറ്റം വരുത്തും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. 

മുൻപ് സ്ഥിരമായ മേൽവിലാസമുള്ള മേഖലയിലെ ആർടി ഓഫീസിൽ മാത്രമായിരുന്നു വാഹനം രജിസ്റ്റർ ചെയ്യാൻ അനുവദിച്ചിരുന്നത്. പുതിയ നിയമം വരുന്നതോടെ കാസർകോട് ഉള്ള ഒരാൾക്ക് പോലും തിരുവനന്തപുരം സീരീസ് വാഹന നമ്പർ സ്വന്തമാക്കാൻ സാധിക്കും.

സ്ഥിരം മേൽവിലാസം ഇല്ലാത്ത സ്ഥലത്ത് മുൻപും വാഹനം രജിസ്റ്റർ ചെയ്യാൻ സാധിക്കുമായിരുന്നെങ്കിലും ഇതിനായി നിരവധി ഉപാധികൾ മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് വച്ചിരുന്നു. തൊഴിൽ ആവശ്യത്തിന് മാറി താമസിക്കുകയാണെങ്കിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേൽവിലാസം, ഉയർന്ന ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ സത്യവാങ്‌മൂലം എന്നിവയാണ് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഈ നടപടികൾ ഇനിമുതൽ ഒഴിവാക്കപ്പെടുകയാണ്.

Post a Comment

Previous Post Next Post