Top News

കാറിൽ കടത്തിയ 50 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ, ഒരാൾ രക്ഷപ്പെട്ടു

കാസർകോട്: കാറിൽ കടത്തിയ 50 ഗ്രാം എംഡി എംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി. ഒരാൾ രക്ഷപ്പെട്ടു. അജാനൂർ മീനാപ്പീസ് കടപ്പുറം സ്വദേശി അബ്ദുൽ ഹക്കീം(27), കുമ്പള കൊപ്പളം സ്വദേശി അബ്ദുൽ റാഷിദ് (29), ഉദുമ പാക്യാര സ്വദേശി അബ്ദുൽ റഹ്മാൻ(25) എന്നിവരാണ് മേൽപ്പറമ്പ് പോലീസിന്റെ പിടിയിലായത്.[www.malabarflash.com] പിടിയിൽ 

മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് അഷ്റഫ് (29) ആണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ എട്ടരയോടെ പൊയിനാച്ചിയിൽ വച്ച് മേൽപ്പറമ്പ് ഇൻസ്പെക്ടർ സന്തോഷ് കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്. 

സംശയം തോന്നിയ പോലീസ് വാഹനം തടഞ്ഞു പരിശോധന നടത്തുകയായിരുന്നു. കാറിൽ നിന്ന് 50 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.

Post a Comment

Previous Post Next Post