Top News

സുഹൃത്തിനൊപ്പം സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ്‌ വാനിടിച്ചു; ജന്മദിനത്തിൽ 19കാരന് ദാരുണാന്ത്യം

കൊല്ലം: ജന്മദിനത്തിൽ വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. തേവലക്കര പാലയ്ക്കൽ കാട്ടയ്യത്ത് ഷിഹാബുദ്ദീന്റെയും സജീദയുടെയും മകൻ അൽത്താഫ് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാമ്പക്കടവ്-മാരാരിത്തോട്ടം റോഡിൽ കല്ലേലിഭാഗം സ്‌കൂളിനു സമീപമായിരുന്നു അപകടം. അൽത്താഫും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ്‌ വാൻ ഇടിച്ചായിരുന്നു അപകടം.[www.malabarflash.com]


കരുനാഗപ്പള്ളി ഐഎച്ച്ആർഡി എൻജിനീയറിങ് കോളജ് വിദ്യാർഥിയായ അൽത്താഫും സുഹൃത്തും ജുമുഅ നമസ്കാരത്തിനായി മസ്‌ജിദിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. അൽത്താഫ് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. സുഹൃത്തിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സുഹൃത്തുക്കളും ബന്ധുക്കളും വൈകീട്ട് അൽത്താഫിന്റെ ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മരണ വാർത്ത ഇവരെ തേടിയെത്തിയത്. കബറടക്കം ശനിയാഴ്ച തേവലക്കര ചാലിയത്ത് മുസ്‌ലിം ജമാഅത്തിൽ നടക്കും.

Post a Comment

Previous Post Next Post