Top News

പുകയുന്ന വിവാദങ്ങളിലെ വിഷയമാണോ? രാമനും കദീജയും ട്രെയ്‌ലർ

നാടോടികളായ രാമൻ്റേയും കദീജയുടേയും പ്രണയത്തിനിടയിലക്ക് മതം കടന്നു വരുന്നതോടെ സംഘർഷഭരിതമാകുന്ന തികച്ചും വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമാണ് ‘രാമനും കദീജയും’. നവാഗതനായ ദിനേശ് പൂച്ചക്കാട് തിരക്കഥ രചിച്ച ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടിരിക്കുന്നു.[www.malabarflash.com]

നവംബർ 22ന് ചിത്രം പ്രദർശനത്തിനെത്തുന്നതുമായി ബന്ധപ്പെട്ടാണ് ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുന്നത്. മതഭ്രാന്തന്മാരുടെ വെല്ലുവിളികൾ ട്രെയ്‌ലറിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഒപ്പം മനോഹരമായ പ്രണയ രംഗങ്ങളും, ഗാനങ്ങളുമൊക്കെ നിറഞ്ഞുനിൽക്കുന്ന കൗതുകകരമായ ട്രെയ്‌ലർ തന്നെയാണിത്. സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ട്രെയ്‌ലറിനു ലഭിച്ചിരിക്കുന്നതെന്ന് കണക്കുകൾ ബോധ്യപ്പെടുത്തുന്നു.

കാഞ്ഞങ്ങാട് ഫിലിംസിൻ്റെ ബാനറിൽ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ഡോ. ഹരിശങ്കറും അപർണ്ണയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രശാന്ത് കുമാർ, മോഹൻ ചന്ദ്രൻ, ഹരി ടി.എൻ., ഊർമ്മിളാ വൈശാഖ്, ഓമന, പ്രേമലത, സുരേന്ദ്രൻ പൂക്കാനം, മല്ലക്കര രാമചന്ദ്രൻ, സതീഷ് കാനായി, ടി.കെ. നാരായണൻ, ഡി.വൈ.എസ്.പി ഉത്തംദാസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഇവർക്കു പുറമേ കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നും നൂറ്റിയമ്പതോളം കലാകാരന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഗാനങ്ങൾ - ദിനേശ് പൂച്ചക്കാട്, ഹാരിസ് തളിപ്പറമ്പ്; സംഗീതം- ഷാജി കാഞ്ഞങ്ങാട് ശ്രീശൈലം രാധാകൃഷ്ണൻ; പശ്ചാത്തല സംഗീതം- സുദർശൻ. പി., ഛായാഗ്രഹണം - അഭിരാം സുദിൽ, ശ്രീജേഷ് മാവില; എഡിറ്റിംഗ് - അമൽ, കലാ സംവിധാനം- മൂർധന്യ, മേക്കപ്പ് - ഇമ്മാനുവൽ അംബ്രോസ്, കോസ്റ്യൂം ഡിസൈൻ - പുഷ്പ, നിശ്ചല ഛായാഗ്രഹണം - ശങ്കർ ജി. വൈശാഖ് മേലേതിൽ, നിർമ്മാണ നിർവ്വഹണം - ഹരിഹരൻ പൂച്ചക്കാട്, എബിൻ പാലന്തലിക്കൽ. നവംബർ 22ന് ഫിയോക് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.

Post a Comment

Previous Post Next Post