Top News

കാസർകോ‍ട് ചെമ്മനാട് അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി; തടയാനെത്തിയ അയൽവാസികൾക്കും കുത്തേറ്റു; പ്രതി കസ്റ്റഡിയിൽ

കാസർകോട്: കാസർകോട് ചെമ്മനാട് മാവില റോഡിൽ അനുജൻ ജേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി. മാവില റോഡിലെ ചന്ദ്രൻ ആണ് മരിച്ചത്. അനുജൻ ഗംഗാധരനെ മേല്പറമ്പ പോലീസ് കസ്റ്റഡിയിൽ എടുത്തു.[www.malabarflash.com]

രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ അയൽവാസികളുടെ മുൻപിൽ വെച്ചായിരുന്നു ആക്രമണം.

ഇവർ തമ്മിലുള്ള പ്രശ്നം തടയാൻ എത്തിയ രണ്ട് അയൽവാസികളായ മണി, ഗോപി എന്നിവർക്കും  പരിക്കേറ്റിട്ടുണ്ട്. ജ്യേഷ്ഠനും അനിയനും തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നതായി അയൽവാസികൾ സാ​​ക്ഷ്യപ്പെടുത്തുന്നു. മദ്യലഹരിയിലായിരുന്നു പ്രതി എന്നും പോലീസ് പറയുന്നു. കുത്തേറ്റ ഉടനെ തന്നെ ചന്ദ്രനെ കാസറകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോലീസ് ​ഗം​ഗാധരനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്.

Post a Comment

Previous Post Next Post