കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു.പൈക്ക മണവാട്ടി മഖാമിന് സമീപം സെയ്ദിന്റെയും(ബഹറിന്‍) ജമീലയുടെയും മകള്‍ പി.എസ് ഫാത്തിമ(13)യാണ് മരിച്ചത്.[www.malabarflash.com]
ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനിയാണ്. ഒരാഴ്ചയിലധികമായി തലവേദനയുണ്ടായിരുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്‌കൂളില്‍ പോയിരുന്നു. തലവേദന ശക്തമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഞായറാഴ്ച മരണപ്പെട്ടു.
മരണവിവരമറിഞ്ഞ് പിതാവ് ബഹറിനില്‍ നിന്ന് നാട്ടിലെത്തി. സഹോദരന്‍: ജംഷീദ്. തിങ്കളാഴ്ച രാവിലെ പൈക്ക ജുമാ മസ്ജിദില്‍ കബറടക്കം നടന്നു.
വിദ്യാര്‍ഥിനിയുടെ ആകസ്മിക മരണം വീട്ടുകാരെയും സഹപാഠികളെയും കണ്ണീരിലാഴ്ത്തി. ആദരസൂചകമായി ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് തിങ്കളാഴ്ച അവധി നല്‍കി.
Post a Comment