Top News

പോക്‌സോ കേസില്‍ റിമാന്‍ഡിലായപ്പോള്‍ ഭാര്യയെ സഹായിച്ചയാളെ കുത്തിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

കിളിമാനൂർ: വീട്ടുമുറ്റത്തുവെച്ച്‌ ഭാര്യയുടെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയയാളെ പള്ളിക്കൽ പോലീസ് അറസ്റ്റു ചെയ്തു. പള്ളിക്കൽ കാട്ടുപുതുശ്ശേരി വെള്ളച്ചാൽ മുഹ്സീന മൻസിലിൽ മുജീബ്(40) ആണ് അറസ്റ്റിലായത്. കൊല്ലം, ഓയൂർ വട്ടപ്പാറ ഷിബു നിവാസിൽ ഷിബു എന്ന ഷിഹാബുദീൻ(45) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ പ്രതി മുജീബിന്റെ വീടിനു മുന്നിൽ വച്ചായിരുന്ന സംഭവം.[www.malabarflash.com]


കെട്ടിടംമുക്കിനു സമീപം പള്ളിയിലെ ജോലിക്കാരനാണ് മരിച്ച ഷിഹാബുദീൻ. മൂന്നുവർഷമായി ഇയാൾ പള്ളിയോടുചേർന്നുള്ളയിടത്താണ് താമസം. മുജീബിന്റെ ഭാര്യയുടെ സുഹൃത്തായ ഷിഹാബുദീനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു വഴിയൊരുക്കിയത്.

പോക്സോ അടക്കം കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ മുജീബ്. ഇയാൾ റിമാൻഡിലായിരിക്കേ അസുഖബാധിതയായ ഭാര്യയ്ക്ക് ആശുപത്രിയിലടക്കം സഹായങ്ങൾചെയ്തത് ഷിഹാബുദീനാണ്. മുജീബ് പുറത്തിറങ്ങിയതോടെ ഇവരുടെ സൗഹൃദം വിലക്കിയിരുന്നു. കഴിഞ്ഞദിവസം ഇവരുടെ വീടിനടുത്ത് കൊല്ലപ്പെട്ട ഷിഹാബുദീൻ പ്ലംബിങ് ജോലിക്കെത്തിയിരുന്നു. തുടർന്നാണ് വൈകീട്ട് കൊലപാതകം നടന്നത്.

സംഭവശേഷം ഒളിവിൽപ്പോയ പ്രതിയെ പള്ളിക്കൽ പോലീസ് സമീപത്തെ പാറമടയിൽനിന്നാണ് അർധരാത്രിയോടെ അറസ്റ്റു ചെയ്തത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ മൃതദേഹപരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഷിഹാബുദീന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.

Post a Comment

Previous Post Next Post