Top News

ജയിലിൽ കഴിയുന്ന മകന് കൊടുക്കാൻ കഞ്ചാവുമായി എത്തി; അമ്മയെ എക്സൈസ് അറസ്റ്റ് ചെയ്തു

തൃശൂർ: ജയിലിൽ കഴിയുന്ന മകന് കൊടുക്കാൻ കഞ്ചാവുമായി എത്തിയ അമ്മയെ എക്സൈസ് അറസ്റ്റു ചെയ്തു. വിയ്യൂർ സെൻട്രൽ ജയിലിലുള്ള മകനെ കാണാനാണ് അമ്മ കഞ്ചാവുമായി എത്തിയത്.[www.malabarflash.com]

കാട്ടാക്കട വീരണകാവ് പന്നിയോട് കുന്നിൽ വീട്ടിൽ ലതയെ (47) ആണ് 80 ഗ്രാം കഞ്ചാവുമായി വിയ്യൂർ സെൻട്രൽ ജയിലിന്റെ പ്രവേശന കവാടത്തിൽ വച്ച് അറസ്റ്റു ചെയ്തത്. 

ജയിൽ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ.കെ.വിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ലതയെ പിടികൂടിയത്. കാപ്പ കേസിൽ പ്രതിയാണ് ലതയുടെ മകൻ.

Post a Comment

Previous Post Next Post