NEWS UPDATE

6/recent/ticker-posts

സിപിഎം സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത് ലീഗ് കൗണ്‍സിലര്‍മാര്‍; തൊടുപുഴ നഗരസഭാ ഭരണം നിലനിര്‍ത്തി എൽഡിഎഫ്

തൊടുപുഴ: തൊടുപുഴ നഗരസഭാ ഭരണം നിലനിർത്തി എൽഡിഎഫ്. അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് കൗൺസിലർമാർ സിപിഎം സ്ഥാനാർഥിയെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നിലനിർത്താനായത്. സിപിഎം കൗൺസിലർ സബീന ബിഞ്ചുവിനെ ചെയർപേഴ്ണായി തിരഞ്ഞെടുത്തു.[www.malabarflash.com]


കൈക്കൂലിക്കേസിൽ പ്രതിയായതിനെത്തുടർന്ന് ചെയർമാനായിരുന്ന സനീഷ് ജോർജ് രാജിവെച്ചതിനാലാണ് തിരഞ്ഞെടുപ്പ് നടന്നത്. കൗൺസിലിൽ 13 പേരുടെ അംഗബലമുള്ള യു.ഡി.എഫിൽനിന്ന് ചെയർമാൻ തിരഞ്ഞെടുക്കപ്പെടാനായിരുന്നു സാധ്യത. എന്നാൽ യു.ഡി.എഫിൽ കോൺഗ്രസും മുസ്ലീംലീഗും ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ടതോടെ തർക്കമുണ്ടായി.

കോൺഗ്രസിൽനിന്ന് കെ. ദീപക്കിനെയും മുസ്ലീം ലീഗിൽനിന്ന് എം.എ.കരീമിനെയും അവരവരുടെ പാർലമെന്ററി പാർട്ടികൾ തിരഞ്ഞെടുത്തിരുന്നു. സമവായത്തിനായി യു.ഡി.എഫ്. നേതാക്കൾ രാത്രി വൈകിയും ചർച്ച നടത്തിയിരുന്നു. സമവായമുണ്ടാക്കാൻ സാധിക്കാത്തതിനെ തുടർന്ന് സിപിഎം സ്ഥാനാർഥി സബീന ബിഞ്ചുവിന് ലീഗിലെ ആറിൽ അഞ്ച് അംഗങ്ങളും വോട്ട് ചെയ്തു. ഇതോടെ 14 വോട്ടുകൾ നേടി സബീന തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന എം.എ.കരീമിന് പത്ത് വോട്ടുകളാണ് ലഭിച്ചത്. 16 മാസം മാത്രമാണ് അവശേഷിക്കുന്ന ഭരണകാലാവധി.

Post a Comment

0 Comments