NEWS UPDATE

6/recent/ticker-posts

റി​ട്ട​. ഡോ​ക്ട​റെ വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതിയായ നീ​ലേ​ശ്വ​രത്തെ യുവതി പിടിയിൽ

കോ​ഴി​ക്കോ​ട്: റി​ട്ട​. ഡോ​ക്ട​റെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ക​ബ​ളി​പ്പി​ച്ച് അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യും ര​ണ്ടു പ​വ​ന്റെ സ്വ​ർ​ണാ​ഭ​ര​ണ​വും കൈ​ക്ക​ലാ​ക്കി​യ സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. കാ​സ​ർ​കോ​ട് നീ​ലേ​ശ്വ​രം പു​ത്തൂ​ർ സ്വ​ദേ​ശി ഇ​ർ​ഷാ​ന​യെ​യാ​ണ് (34) ന​ട​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.[www.malabarflash.com]


വിരമിച്ച ​ശേ​ഷം ക​ർ​ണാ​ട​ക​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്ന പ​രാ​തി​ക്കാ​ര​നു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച പ്ര​തി​ക​ൾ കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ ഇ​ർ​ഷാ​ന​യു​മാ​യി വി​വാ​ഹാ​ലോ​ച​ന ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റോട് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി എ​ട്ടി​ന് പ്ര​തി​ക​ൾ വി​വാ​ഹ​ത്തി​നാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വി​വാ​ഹ​ത്തി​ന് കോ​ഴി​ക്കോ​ട് എ​ത്തി​യപ്പോൾ സ​ഹോ​ദ​ര​നെന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളി​ലൊരാ​ൾ ഇ​ർ​ഷാ​ന​യെ നി​ക്കാ​ഹ് ചെ​യ്തു കൊ​ടു​ത്തു.

വി​വാ​ഹ​ശേ​ഷം ഒ​ന്നി​ച്ച് താ​മ​സി​ക്കു​ന്ന​തി​ന് വീ​ട് പ​ണ​യ​ത്തി​ന് എ​ടു​ക്കാ​നെ​ന്നു​പ​റ​ഞ്ഞ് പ്ര​തി​ക​ൾ പ​രാ​തി​ക്കാ​ര​നെ കൊ​ണ്ട് അ​ഞ്ചു​ല​ക്ഷം രൂ​പ ഇ​ർ​ഷാ​ന​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​ച്ചു. അ​ക്കൗ​ണ്ടി​ൽ പ​ണം എ​ത്തി​യ​ശേ​ഷം പ​ണ​യ​ത്തി​ന് എ​ടു​ത്ത വീ​ട് കാ​ണ​ണ​മെ​ന്നു പ​റ​ഞ്ഞ ഡോ​ക്ട​റെയും കൂ​ട്ടി പു​റ​പ്പെ​ട്ട പ്ര​തി​ക​ൾ, ത​ന്ത്ര​പൂ​ർ​വം പ​രാ​തി​ക്കാ​ര​നെ ഒ​ഴി​വാ​ക്കി കാ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​രാ​തി​ക്കാ​ര​ന്റെ മൊ​ബൈ​ൽ ഫോ​ൺ, ടാ​ബ് എന്നിവ എ​ടു​ത്ത് ക​ട​ന്നുക​ള​യു​ക​യാ​യി​രു​ന്നു. പ​രാ​തി​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​വെ കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ വെ​ച്ച് മു​ഖ്യ​പ്ര​തി​യാ​യ ഇ​ർ​ഷാ​ന​യെ ന​ട​ക്കാ​വ് പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ര​ഘു​പ്ര​സാ​ദ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ നി​ഖി​ൽ, ശ്രീ​കാ​ന്ത്, എ.​വി. ര​ശ്മി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 

പ്ര​തി​ക​ൾ സ​മാ​ന രീ​തി​യി​ൽ മ​റ്റു സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടു​ണ്ടോ എന്ന് അന്വേഷിക്കുന്നതായും കേസിലെ മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും നടക്കാവ് ഇൻസ്​പെക്ടർ എൻ. പ്രജീഷ് പറഞ്ഞു. കോ​ഴി​ക്കോ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി നാ​ല് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Post a Comment

0 Comments