Top News

സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ് പരിക്കേറ്റ 19 കാരൻ മരിച്ചു

മേല്പറമ്പ: സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ് പരിക്കേറ്റ 19 കാരൻ ആശുപത്രിയിൽ മരിച്ചു. ദേളി ജംഗ്ഷൻ അരമങ്ങാനം റോഡിലെ അബ്ദുൽ റസാഖിന്റെ മകൻ അഹ്മദ് റംസാൻ (19) ആണ് മരിച്ചത്. ദേളി ജംഗ്ഷൻ-കോളിയടുക്കം റോഡിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.[www.malabarflash.com]


കോഴി വണ്ടിയുടെ ഡ്രൈവറാണ് യുവാവ്. രാത്രി ജോലി കഴിഞ്ഞ് പുലർച്ചെ അഞ്ച് മണിയോടെ വീട്ടിലേക്ക് മടങ്ങുന്ന വഴി സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. പ്രഭാതനടത്തത്തിന് ഇറങ്ങിയ ശശി എന്നയാൾ സംഭവം കണ്ട്, 

പ്രദേശവാസിയായ മുഹമ്മദ് എന്നയാളെയും കൂട്ടി, ഉടൻ കാസർകോട് കെയർവെൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വൈകീട്ട് 4:30 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Post a Comment

Previous Post Next Post