Top News

ബിഎസ്‌‌പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) സംസ്ഥാന അധ്യക്ഷൻ അഡ്വ. ആംസ്ട്രോങ്ങിനെ ചെന്നൈയിൽ അജ്ഞാതർ വെട്ടിക്കൊന്നു. 48 വയസ്സായിരുന്നു. പെരമ്പലൂരിലുള്ള വസതിയിൽ ഓൺലൈൻ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നൽകാനെത്തിയവരാണ് കൃത്യം നടത്തിയത്.[www.malabarflash.com]


വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് കൊല നടത്തിയത്. ആറുപേർ ആംസ്‌ട്രോങ്ങിനെ വാളുകൊണ്ട് വെട്ടിയശേഷം രക്ഷപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആംസ്ട്രോങ്ങിനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.

മൃതദേഹം പിന്നീട് രാജീവ് ഗാന്ധി ഗവ. ആശുപത്രിയിലേക്ക് മാറ്റി. ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിന് ശേഷം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ചെന്നൈയിലെ പെരമ്പൂർ, സെമ്പിയം മേഖലകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

അന്വേഷണത്തിനായി ആറ് പൊലീസ് ടീമുകളെ നിയോഗിച്ചു. മുൻ ചെന്നൈ കോർപറേഷൻ കൗൺസിലറായ ആംസ്ട്രോങ് തമിഴ്നാട്ടിലെ ദലിത് വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു.

Post a Comment

Previous Post Next Post