NEWS UPDATE

6/recent/ticker-posts

തൃശൂരിൽ ഡിസിസി സെക്രട്ടറിയുടെ വീട് ആക്രമിച്ചു; പിന്നിൽ ജോസ് വള്ളൂരാണെന്ന് സജീവൻ കുര്യച്ചിറ

തൃശൂർ: തൃശൂരിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടാണ് തിങ്കളാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. രണ്ടു കാറുകളിലായി എത്തിയ അക്രമി സംഘം വീടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. വീട്ടിലുണ്ടായിരുന്ന അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി. കെ മുരളീധരന്റെ അനുയായിയാണ് സജീവൻ കുരിയച്ചിറ.[www.malabarflash.com]


തൃശൂരിൽ കെ. മുരളീധരന്റെ പരാജയത്തിന് പിന്നാലെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ ചേരിപ്പോരാണ് ഡിസിസി സെക്രട്ടറിയുടെ വീട് ആക്രമിക്കുന്നതിലേക്ക് വരെ എത്തിയതെന്നാണ് സൂചന. വീട് ആക്രമിച്ചതിന് പിന്നിൽ തിങ്കളാഴ്ച സ്ഥാനമൊഴി‌ഞ്ഞ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരാണെന്ന് പിന്നീട് സജീവൻ കുര്യച്ചിറ മാധ്യമങ്ങളോട് പറ‌ഞ്ഞു. വീട് ആക്രമിച്ച സംഭവം പോലീസിൽ പരാതിപ്പെടില്ലെന്നും ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഡിസിസി ഓഫീസിലുണ്ടായ കൂട്ടത്തല്ലിന്റെ കൂടി പശ്ചാത്തലത്തിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനോടും യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി വിൻസെന്റിനോടും രാജിവെയ്ക്കാൻ സംഘടനാ നേതൃത്വം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകുന്നേരം ഇരുവരും പദവികൾ രാജിവെയ്ക്കുകയും ചെയ്തു. ഇതിന് ശേഷമാണ് രാത്രി സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണമുണ്ടായത്.

Post a Comment

0 Comments