Top News

ചെറുവത്തൂരിൽ ബസ്റ്റാൻഡിൽ ബസിനടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

ചെറുവത്തൂർ: ചെറുവത്തൂരിൽ ബസ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽപെട്ട് വീട്ടമ്മ മരിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്ദുൽ ഖാദറിന്റെ ഭാര്യ ഫൗസിയ(50)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കൽപക ബസാണ് അപകടം വരുത്തിയത്.[www.malabarflash.com]


ബസ് പുറകോട്ട് എടുക്കുന്നത് കണ്ട് ഇവർ മുൻവശത്ത് കൂടെ മറികടക്കുമ്പോൾ ബസ് മുന്നോട്ടെടുക്കുകയും അടിയിൽപ്പെടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ ഇവരെ ആദ്യം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് മാവുങ്കാലിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചീമേനിയിൽ വിവാഹിതയായ മകൾ ഫാഇസയുടെ കുഞ്ഞിന്റെ സുന്നത്ത് കല്യാണത്തിൽ പങ്കെടുക്കാൻ സഹോദരന്റെ എട്ടുവയസുള്ള മകളോടൊപ്പം പോകുന്നതിനിടെയിലാണ് അപകടം സംഭവിച്ചത്.

പരേതനായ അബ്ദുല്ല ഹാജി - ഫാത്വിമ ദമ്പതികളുടെ മകളാണ് ഫൗസിയ. മക്കൾ: ഫാഇസ, ഫർഹാന. മരുമക്കൾ: ഹുസൈൻ സഖാഫി, ശാഖിർ ബാഖവി. സഹോദരങ്ങൾ: മുഹമ്മദ് ഖലീൽ, സൗദ ബീവി, പരേതനായ നിസാമുദ്ദീൻ.

Post a Comment

Previous Post Next Post