കാസറകോട് : ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കുകള്‍ തമ്മില്‍കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബെണ്ടിച്ചാൽ തായൽ ഹൗസിലെ അബ്ദുൽ ഗഫൂർ - സഫിയ ദമ്പതികളുടെ മകൻ തസ്‌ലീം (20) ആണ് മരിച്ചത്.[www.malabarflash.com]
സുഹൃത്ത് തെക്കിലിലെ ശഫീഖിനും, മറ്റ് രണ്ടുപേർക്കും പരുക്കേറ്റു.
മൂന്ന് യുവാക്കളെയും മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ ചട്ടഞ്ചാലിൽ ട്രഷറിക്ക് മുൻവശം നാല് യുവാക്കള്‍ സഞ്ചരിച്ച രണ്ട് ബൈക്കുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.
ചട്ടഞ്ചാൽ സ്കൂൾ ഭാഗത്തേക്ക് പോവുകയായിരുന്ന തസ്‌ലീമും ശഫീഖും സഞ്ചരിച്ച കെ എൽ 14 എൻ 5135 നമ്പർ ബൈക്കും, KL 14 എ ഇ 2462 നമ്പർ ഇരുചക്ര വാഹനവുമാണ് അപകടത്തിൽപ്പെട്ടത്.
മംഗ്ളൂറിലെ മെഡിക്കൽ വിദ്യാർഥിയാണ് തസ്ലിം. തൗറ സഹോദരിയാണ്.
0 Comments