Top News

നാദവര്‍ണ്ണ വിസ്മയമായി മധുഗീതങ്ങള്‍

ഉദുമ: പാറ ഫ്രണ്ട്‌സ് ക്ലബ് മുപ്പതാംവാര്‍ഷികത്തിന്റെ ഭാഗമായി ക്ലബിന്റ മുന്‍സെക്രട്ടറിയും നാട്ടിലെ പാട്ടുക്കാരനുമായിരുന്ന മധു പാറയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച മധുഗീതങ്ങള്‍ നൃത്തസന്ധ്യ ജനങ്ങള്‍ക്ക് നവ്യനുഭവമായി, ടിവി ചാനലുകളില്‍ മാത്രം കണ്ടിരുന്ന മ്യൂസിക്കല്‍ റിയാലിറ്റിഷോ അതിലും മികവ്പുലര്‍ത്തി അവതരിപ്പിക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചു.[www.malabarflash.com]


ഞായറാഴ്ച വൈകുന്നേരം മണിക്ക് ഉദുമയില്‍ നിന്ന് ആരംഭിച്ച സാംസകാരിക ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. സാംസ്‌കാരിക സമ്മേളനം നാടന്‍പാട്ട് വൈറല്‍ താരം ശ്രീരഞ്ജിത ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ലബ് പ്രസിഡണ്ട് ബി. രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി മുഖ്യഥിതിയായി. വാര്‍ഡ് മെമ്പര്‍ ബിക്കെ അശോകന്‍ ആശംസക അര്‍പ്പിച്ചു. എം.ഷാഫി പാറ സ്വാഗതം പറഞ്ഞു. 

പരിപാടിക്ക് മാററ് കൂട്ടി ക്ലബ് അംഗങ്ങളായ അമ്പതില്‍പരം കുട്ടികള്‍ അവതരിച്ച സംഗീതനൃത്തശില്‍പം ശ്രദ്ധേയമായി. സംഗീതനൃത്തശില്‍പത്തിന് രചന നിര്‍വ്വഹിച്ച ചന്ദ്രന്‍ മുല്ലച്ചേരി, സംഗീതം നല്‍കിയ നിതിഷ് ബേഡകം എന്നിവരെ ക്ലബ് സെക്രട്ടറി കെ.കൃഷ്ണന്‍ ഉപഹാരം നല്‍കി ആദരിച്ചു.സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ.വി പുരുഷോത്തമന്‍ നന്ദി പ്രകാശിച്ചു

മധുഗീതങ്ങളില്‍ ഓഡിഷനിലൂടെ അവസാന റൗണ്ടില്‍ എത്തിയ പത്ത് മത്സരാര്‍ത്ഥികളുടെ മികച്ച അവതരണം ആസ്വദിക്കാന്‍ ഒരു നാടാകെ ഒഴികെയിത്തി.
മത്സരത്തില്‍ ഷിജില്‍ പഴയങ്ങാടി മേഘതമ്പാന്‍ കണ്ണൂര്‍, ഗീത്ചന്ദ് കണ്ണൂര്‍ എന്നിവര്‍ ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി

Post a Comment

Previous Post Next Post