NEWS UPDATE

6/recent/ticker-posts

കാർ നിയന്ത്രണം വിട്ട് ബസിലും ഡിവൈഡറിലും ഇടിച്ച് അപകടം; പ്രമുഖ ടെലിവിഷൻ നടി പവിത്ര ജയറാം മരിച്ചു

അമരാവതി: തെലുങ്ക് ടെലിവിഷൻ പരമ്പര 'ത്രിനയനി’ലെ തിലോത്തമ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം കാറപകടത്തിൽ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപം ഞായറാഴ്ചയായിരുന്നു അപകടമുണ്ടായത്. കന്നഡയ്ക്ക് പുറമെ മറ്റ് പല ഭാഷകളിലും പവിത്ര വ്യത്യസ്ത വേഷങ്ങൾ ചെയ്തിരുന്നു.[www.malabarflash.com]


ഷൂട്ട് കഴിഞ്ഞ് കർണാടകയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഹൈദരാബാദിൽ നിന്ന് വരികയായിരുന്ന ബസിലും ഡിവൈഡറിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തു തന്നെ മരിച്ചു. ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.

നടിയുടെ വിയോഗത്തിൽ നടൻ സമീപ് ആചാര്യ അനുശോചനം രേഖപ്പെടുത്തി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ, 'നിങ്ങൾ ഇനി ഇല്ലെന്ന വാർത്ത കേട്ടാണ് ഉണർന്നത്. ഇത് അവിശ്വസനീയമാണ്. എന്റെ ആദ്യത്തെ ഓൺ-സ്‌ക്രീൻ അമ്മ, നിങ്ങൾ എല്ലായ്പ്പോഴും സ്പെഷ്യൽ ആയിരിക്കും' എന്ന് പറയുന്നു.

Post a Comment

0 Comments