Top News

പ്രസവനിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; അന‌സ്‌തീസിയയിലെ അപാകത മൂലമെന്ന് ബന്ധുക്കൾ

തൃശൂർ: പ്രസവ നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ ചികിത്സയിലിക്കെ മരിച്ചു. മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ചയാണ് നീതുവിനെ പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.[www.malabarflash.com]

ശസ്ത്രക്രിയയ്ക്കു പിന്നാലെ നീതുവിന് അപസ്മാരം ഉണ്ടാവുകയും സ്ഥിതി വഷളായതോടെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെവച്ച് ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത്.

പോട്ടയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു മുൻപ് നൽകിയ അന‌സ്‌തീസിയ അപാകത‌യാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ബന്ധുക്കൾ ചാലക്കുടി പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ചികിത്സാപ്പിഴവ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post