Top News

ഉന്തുവണ്ടിയില്‍ നിന്നും ഐസ്‌ക്രീം കഴിച്ച ഇരട്ടകുട്ടികള്‍ മരിച്ചു

മംഗളൂരു: ഐസ്‌ക്രീം കഴിച്ച ഒന്നരവയസുള്ള ഇരട്ടകുട്ടികള്‍ മരിച്ചു.കുട്ടികളുടെ അമ്മയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാണ്ഡ്യജില്ലയിലെ ശ്രീരംഗപട്ടണത്താണ് സംഭവം. ബെട്ടഹള്ളിയിലെ പ്രസന്ന -പൂജ ദമ്പതികളുടെ മക്കളായ ത്രിശൂല്‍, ത്രിശ എന്നിവരാണ് മരിച്ചത്.[www.malabarflash.com]


ബുധനാഴ്ച വൈകീട്ട് ഉന്തുവണ്ടിയില്‍ നിന്നാണ് മാതാവ് ഐസ്‌ക്രീം കഴിക്കാനായി വാങ്ങിയത്. തുടര്‍ന്ന് ഐസ്‌ക്രീം കഴിച്ച മൂന്നുപേര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ ചികിത്സക്കിടെയാണ് മരിച്ചത്. പ്രസന്നയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം ഉന്തുവണ്ടിയിലേ ഇതേ വില്‍പനക്കാരനില്‍ നിന്നും ഐസ്‌ക്രീം കഴിച്ച നിരവധിപേരുണ്ടെന്നും എന്നാല്‍ ആര്‍ക്കും തന്നെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post