Top News

ഉദുമ ഇസ്ലാമിയ എ.എൽ.പി.സ്കൂൾ തൊണ്ണൂറ്റി രണ്ടാം വാർഷിക നിറവിൽ

ഉദുമ: ഉദുമയുടെ വിദ്യാഭ്യാ സ സാംസ്കാരിക മുന്നേറ്റത്തിൽ ഊർജ്ജദായിനി യായി കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചു വരുന്ന ഉദുമ ഇസ്ലാമിയ എ.എൽ.പി സ്കൂൾ 92 ൻ്റെ നിറവിൽ.[www.malabarflash.com]


92വർഷത്തിനിടയിൽ വിദ്യാഭ്യാസ രംഗത്ത് സൃഷ്‌ടിപരമായ മുന്നേറ്റ ങ്ങൾ നടത്തി സമൂഹ ത്തിൻ്റെ മുഖ്യധാരയിലേക്ക് ധാരാളം പ്രമുഖരെ സംഭാവന ചെയ്‌ത ഉദുമ ഇസ്ലാമിയ എ.എൽ.പി. സ്‌കൂൾ ഉദുമ ഗ്രാമ പഞ്ചാ യത്തിൽ ഏവരാലും ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമായി മാറി.

ഉദുമ പടിഞ്ഞാർ, കാപ്പിൽ, ഉദുമ, മാങ്ങാട്, എരോൽ, പാക്യാര എന്നീ മഹല്ലുകളി ലെ കുട്ടികളുടെ വിദ്യാഭ്യാ സം ലക്ഷ്യമിട്ട് 1932ൽ സ്വകാര്യ മാനേജ്മെൻ്റിൻ്റെ കീഴിലാണ് സ്കൂളിന് തുടക്കം കുറിച്ചത്.

ഉദുമ ടൗൺ പള്ളിക്ക് സമീപം പികെ മുഹമ്മദ് കുഞ്ഞി എന്ന പീക്കെച്ച നൽകിയ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കുകയായിരുന്നു. കണ്ണൂർ പഴയങ്ങാടി' സ്വദേശി റസാഖ് മാഷ് ആയിരുന്നു ഇവിടെ അധ്യാപകനായി സേവന മനുഷ്ഠിച്ചത്.പീക്കെച്ചയായിരുന്നു സ്കൂളിൻ്റെ ആദ്യ മാനേജർ. ഈ വിദ്യാലയം 1945- ൽ ഒരു എയ്‌ഡഡ് സ്‌കൂളായി ഉയർത്തപ്പെടുകയും പ്രധാനാധ്യാപകനായി ഗോപാലൻ മാസ്റ്റർ ചുമതലയേൽക്കുകയും ചെയ്തു. പിന്നീട് കോരൻ മാഷ്, ശ്രീധരൻ മാഷ് എന്നിവർ പ്രധാനാധ്യാപ കരായി സേവനമനുഷ്ഠിച്ചു.

മുസ് ലിം സമുദായത്തി ൻ്റെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും വിദ്യാഭ്യാസ പിന്നോക്കാ വസ്ഥപരിഹരിക്കുന്നതിന് നിർണ്ണായക പങ്കുവഹിക്കാൻ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് സാധിച്ചു. നാനാജാതി മതസ്ഥർ ക്കിടയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർ ന്ന് ഒരു നാടിൻ്റെ മുഴുവൻ നന്മയായി പ്രശോഭിക്കുന്നു.

പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 505 കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു. ഉദുമ,ബാര, എരോൽ, മുക്കുന്നോത്ത്, പാക്യാര,കാപ്പിൽ, നാലാം വാതുക്കൽ, കളനാട്, കണ്ണംകുളം,കോട്ടപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി ധാരാളം വിദ്യാർ ത്ഥികൾ അക്ഷരവെളിച്ചം തേടിയെത്തുന്നു.

ബിജുലൂക്കോസ് ആണ് പ്രധാനാധ്യാപകൻ. കെഎ മുഹമ്മദലി മാനേജറും ഷറഫുദ്ദീൻ പാക്യാര സെക്രട്ടറിയുമായ ' മാനേജ്‌മെൻ്റിൻ്റേയും ഹംസ ദേളി പ്രസിഡൻ്റും ഇകെ മൂസ വൈസ് പ്രസിഡൻ്റുമായ  രക്ഷാകർതൃ സമിതിയുടേയും സിഎ ഫാത്തിമത്ത് റുബീന പ്രസിഡൻ്റായ മദർ പിടിഎ കമ്മിറ്റിയുടെയും നാട്ടുകാരുടേയും നിതാന്ത പരിശ്രമം മൂലം നല്ല ഒരു വിദ്യാഭ്യാസ സ്ഥാപനമായി ഉദുമ ഇസ്ലാമിയ എ.എൽ പി സ്‌കൂൾ വളർന്നിട്ടുണ്ട്. ഓരോ വർഷവും സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരുന്നു. പഠനത്തോടൊപ്പം പാഠ്യേ തരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നു.

പൂർണ്ണമായും ഹരിത ചട്ടം പാലിച്ച് പ്രവർത്തിക്കുന്ന സ്കൂളിൽ ഇടവേള സമയത്ത് കുട്ടികൾക്ക് ഉല്ലസിക്കാൻ ജൈവ വൈവിധ്യ പാർക്കുണ്ട്.മികച്ച പഠനാന്തരീക്ഷം നൽകുന്ന സ്കൂളിൽ നാല് സ്മാർട്ട് മുറികളുണ്ട്. എല്ലാ വർഷവും എൽഎസ് എസിൽ സ്കൂളിലെ കുട്ടികൾ മികച്ച വിജയം നേടുന്നു. വിശാലമായ കളിസ്ഥലമുണ്ട്. 

മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ, പ്രീ പ്രൈമറി ക്ലാസുകളുണ്ട്. കുട്ടികൾക്ക് പഠനോത്സവങ്ങൾ നടത്തിവരുന്നു.സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നു. സൗജന്യ പാഠപുസ്തകം, യൂണിഫോം എന്നിവ നൽകുന്നു. മികച്ച ഉച്ചഭക്ഷണ പരിപാടി, ശുചിത്വ പൂർണ്ണമായ കാമ്പസ്, വാഹന സൗകര്യം എന്നിവ സ്കൂളിൻ്റെ മികവുകളാണ്. സ്‌കൂളിന്റെ പഠന പ്രവർത്ത നങ്ങളേയും പാഠ്യേതര പ്രവർത്തനങ്ങളേയും മികവുറ്റതാക്കുന്നതിൽ സ്‌കൂൾ പിടിഎയും മദർ പിടി.എയും നിർണ്ണായക സ്വാധീനം ചെലുത്തുന്നു.

അറിവിൻ്റെ പ്രകാശം ചൊരിയുന്ന സ്കൂൾ ഉദുമയിൽ നിന്നും ഈച്ചിലിങ്കാലിലേക്ക് പറിച്ചുനട്ട് സ്കൂളിൻ്റെ ശിലാസ്ഥാപനം 2008 ഫെബ്രുവരി 25ന് ഖാസിസി എം അബ്ദുല്ല മൗലവിയാണ് നിർവഹിച്ചത്.2012 ഫെബ്രുവരി 17 ന് അന്നത്തെ മുഖ്യമന്ത്രിയാ യിരുന്ന ഉമ്മൻ ചാണ്ടിയാ ണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.

സ്കൂളിൻ്റെ 2023-24 അധ്യായന വർഷത്തെ വാർഷികാഘോഷവും 26 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനാധ്യാപകൻ ബിജു ലൂക്കോസിനുള്ള യാത്രയയപ്പും മാർച്ച് അഞ്ചിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.രാവിലെ 10 മണി മുതൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ മിഴിവ് 2024 നടക്കും.

വൈകുന്നേരം 4.30 ന് യാത്രയയപ്പ് സമ്മേളനം ബേക്കൽ എഇഒ കെ അരവിന്ദ ഉദ്ഘാടനം ചെയ്യും.പിടിഎ പ്രസിഡൻ്റ് ഹംസ ദേളി അധ്യക്ഷത വഹിക്കും. കാസർകോട്

ഡിഡിഇ എൻ നന്ദികേശൻ മുഖ്യാതിഥിയാകും. സപ്ലിമെൻ്റ് മാനേജർ കെഎ മുഹമ്മദലി പ്രകാശനം ചെയ്യും. സ്റ്റാഫ് സെക്രട്ടറി പി സുജിത്ത് സ്വാഗതം പറയും. തുടർന്ന് വിദ്യാർഥികളുടെ കലാവിരുന്ന്.

Post a Comment

Previous Post Next Post