ചെറുതോണി: ഇടുക്കി സ്വദേശിനിയായ യുവതിയെ, പാര്‍ട്ട് ടൈം ജോലി നല്‍കാമെന്നുപറഞ്ഞ് കബളിപ്പിച്ച് 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേരെ കൂടി ഇടുക്കി സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തു.[www.malabarflash.com]
മലപ്പുറം സ്വദേശികളായ നെടുംപറമ്പ് വലിയപറമ്പില്‍ വീട്ടില്‍ ഹയറുന്നിസ (45), കീഴ്മുറി എടക്കണ്ടന്‍ വീട്ടില്‍ മുഹമ്മദ് അജ്മല്‍ (19), വലിയോറ കാവുങ്കല്‍ വീട്ടില്‍ ഉബൈദ് (33) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മലപ്പുറം ചെറുവട്ടൂര്‍ സ്വദേശി പുളിക്കുഴിയില്‍ റഫീക്ക് (36), മലപ്പുറം മോങ്ങം സ്വദേശി കറുത്തേടത്ത് ഇര്‍ഷാദ് (29) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളെ റിമാന്‍ഡുചെയ്തു.

Post a Comment