കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആവിക്കരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിംഗ് കട നടത്തുന്ന സൂര്യപ്രകാശ് (62), ഭാര്യ ഗീത, അമ്മ ലീല എന്നിവരാണ് മരിച്ചത്. അമ്മയേയും ഭാര്യയേയും വിഷം കൊടുത്ത് കൊന്ന ശേഷം സൂര്യപ്രകാശ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.[www.malabarflash.com]
സൂര്യപ്രകാശ് എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിന് തൊട്ടടുത്ത് സജീഷ ജല്ലറിക്കടുത്ത് വർഷങ്ങളായി സയൻ്റിഫിക് വാച്ച് വർക്സ് കട നടത്തുന്ന ആളാണ് സൂര്യപ്രകാശ്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് പിന്നിലായി കുടുംബം വർഷങ്ങളായി താമസിക്കുന്ന ഹബീബ് കോർട്ടേഴ്സിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത് .വിവരമറിഞ്ഞ് സ്ഥലത്തെത്തി ഹോസ്ദുർഗ്
പോലീസ് അന്വേഷണം ആരംഭിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണമെന്ന് കരുതുന്നു. സൂര്യപ്രകാശിനെ അടുക്കളയിൽ കയറിൽ കെട്ടി തൂങ്ങി മരിച നിലയിലും ഗീതയേയും ലീലയേ
യും കിടപ്പ് മുറിയിൽ ബെഡിൽ മരിച്ച നിലയിലുമാണ് കണ്ടത്.
യും കിടപ്പ് മുറിയിൽ ബെഡിൽ മരിച്ച നിലയിലുമാണ് കണ്ടത്.
സൂര്യപ്രകാശ് ഗീതാ ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത് മകൻഅജയ് ജോലി ആവശ്യാർത്ഥം എറണാകുളത്താണ് ഉള്ളത്. ഇന്ന് രാവിലെ സൂര്യപ്രകാശ് മകനെ ഫോണിൽ വിളിച്ചിരുന്നു. അമ്മയും വല്യമ്മയും പോയി ഞാനും പോകുന്നു എന്ന് പറഞ്ഞിരുന്നു. ഉടൻ തന്നെ മകൻ സുഹൃത്തിനെ വിളിച്ച് വീട്ടിൽ പോകാൻ പറഞ്ഞു. മകന്റെ സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് മൂന്ന് പേരും മരിച്ചതായി കാണുന്നത്.
ഇവരുടെ പെൺമക്കളായ ഐശ്വര്യയും ആര്യയും വിവാഹിതരായി ഭർത്താക്കന്മാരുടെ വീട്ടിലാണ് . വിവരമറിഞ്ഞ് നൂറ് കണക്കിനാളുകൾ സ്ഥലത്തെത്തി. ഹോസ്ദുർഗ് പോലീസ് കേസെടുത്തു.
Post a Comment