Top News

ഹണിട്രാപ് സംഘം കളനാട്ടെ സൂപ്പർ മാർക്കറ്റ് വ്യാപാരിയുടെ പണവും തട്ടി

ഉദുമ: ഹണിട്രാപ് സംഘം സൂപ്പർ മാർക്കറ്റ് വ്യാപാരിയുടെ പണവും തട്ടിയെടുത്തു. സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങി കഴിച്ചബി സ്ക്കറ്റ് വയറ്റിൽ ഇൻഫക്ഷനുണ്ടാക്കിയെന്ന് പറഞ്ഞായിരുന്നു വ്യാപാരിയിൽ നിന്നും ഹണി ട്രാപ് സംഘം പണം തട്ടിയെടുത്തത്.[www.malabarflash.com]


സംഘത്തിലെയുവതി ഉൾപ്പെടെ 4 പേർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കളനാട്ടെ സിറ്റി സൂപ്പർ മാർക്കറ്റുടമയുടെ  പരാതിയിൽ ഹണിട്രാപ് സംഘത്തിലെ മാങ്ങാട് സ്വദേശി അഹമ്മദ് ദിൽഷാദ്, കോഴിക്കോട് പെരുമണ്ണ സ്വദേശി ഫൈസൽ,  ഭാര്യ കുറ്റിക്കാട്ടൂര്‍ സ്വദേശിനി റുബീന, കാസര്‍കോട് ഷിറിബാഗിലു സ്വദേശി സിദ്ദീഖ് എന്നിവർക്കെതിരെയാണ് മേൽപ്പറമ്പ പോലീസ് കേസെടുത്തത്.

കഴിഞ്ഞ 23 ന് വൈകീട്ട് അഹമ്മദ് ദിൽഷാദ് കടയിൽ നിന്നും ബിസ്ക്കറ്റ് വാങ്ങിയിരുന്നു. ഈ ബിസ്ക്കറ്റ് കഴിച്ച റുബിനക്ക് വയറ്റിൽ ഇൻഫക്ഷനായെന്നും കട പൂട്ടിക്കുമെന്ന് പറഞ്ഞ് വ്യാപാരിയിൽ നിന്നും സംഘം 8000 രൂപ അപഹരിക്കുകയായിരുന്നു. മാങ്ങാട്ടെ മധ്യവയസ്ക്കനെ ഹണിട്രാപ്പിൽ കുടുക്കിയ ദിവസം തന്നെയായിരുന്നു സംഘം വ്യാപാരിയിൽ നിന്നും പണം തട്ടിയെടുത്തത്. ഹണിട്രാപ് കേസിൽ പ്രതികൾ ഇപ്പോൾ ജയിലിലാണ്.

Post a Comment

Previous Post Next Post