Top News

ഡോ. എം.പി ഷാഫി ഹാജിക്ക്‌ ബാബാ സാഹേബ്‌ അംബേദ്ക്കര്‍ അവാര്‍ഡ്‌

തിരുവനന്തപുരം: ഡോ. ബാബാ സാഹേബ്‌ അംബേദ്ക്കര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്റെ സ്റ്റേറ്റ്‌ അവാര്‍ഡ്‌ ഖത്തര്‍ പ്രവാസി വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ.എം.പി ഷാഫി ഹാജിക്ക്‌.[www.malabarflash.com]


60 വര്‍ഷത്തിലധികമായി ഖത്തറില്‍ ബിസിനസ്സ്‌ നടത്തുന്ന ഷാഫി ഹാജി ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനും പ്രത്യേകിച്ച്‌ മലയാളി പ്രവാസികള്‍ക്കിടയിലും നടത്തിയ സ്‌തുത്യര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ചാണ്‌ അവാര്‍ഡിന്‌ തിരഞ്ഞെടുത്തത്‌.

2024 ഫെബ്രുവരി 10 ന്‌ തിരുവനന്തപുരം താജ്‌ വിവാന്തയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച്‌ ബഹുമാനപ്പെട്ട പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ്‌ അവാര്‍ഡ്‌ സമ്മാനിക്കും,

Post a Comment

Previous Post Next Post