Top News

തെയ്യംകലാകരന്‍ വീടിനുളളില്‍ മരിച്ച നിലയില്‍

ഉദുമ: തെയ്യംകലാകരനായ യുവാവിനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ നാലാംവാതുക്കല്‍ കോളനിയിലെ സത്യന്‍ (42) ആണ് മരിച്ചത്. പത്മാവതിയുടെയും പരേതനായ കൊറഗന്റെയും മകനാണ്.[www.malabarflash.com]


ഞായറാഴ്ച രാത്രി തെയ്യം കഴിഞ്ഞ് വീട്ടിലെത്തി കിടന്നുറങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോള്‍ ആബോധാവസ്ഥയിലാരുന്നു. ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണമെപ്പട്ടിരുന്നു.

ശരീരത്തിലും മുറിയിലും രക്തം കണ്ടെത്തിയതിനെ തുടന്ന് കുടുംബാംഗങ്ങള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് മേല്‍പ്പറമ്പ പോലീസ് സ്ഥലത്തെത്തി വിദഗ്ത പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാററി.

മേല്‍പ്പറമ്പ പോലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവെടുത്തു.
ഭാര്യ: യശോദ, സഹോദരിമാര്‍: ഉഷ, വിനോദ

Post a Comment

Previous Post Next Post