Top News

കോട്ടിക്കുളം മഖാം ഉറൂസും സ്വലാത്ത് വാർഷികവും 2024 ഫെബ്രൂവരി ഒന്ന് മുതൽ

ഉദുമ:  ഉത്തരമലബാറിലെ പ്രസിദ്ധമായ കോട്ടിക്കുളം മഖാം ഉറൂസ്, സ്വലാത്ത് വാർഷികം ഫെബ്രുവരി 01 മുതൽ 08 വരെ നടക്കും.[www.malabarflash.com] 

ഫെബ്രൂവരി ഒന്ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടിക്കുളം ജമാഅത്ത് പ്രസിഡണ്ടും. ഉറൂസ് സംഘാടക സമിതി ചെയർമാനുമായ  കാപ്പിൽ മുഹമ്മദ് പാഷ ഹാജി. പതാക ഉയർത്തുന്നതോടെ ഉറൂസിന് ആരംഭം കുറിക്കും. തുടർന്ന് സ്വലാത്ത് മജ്ലിസ് നടക്കും,

മഗ് രിബ് നിസ്ക്കരനന്തരം സമസ്ത കേരള ജംഈയ്യത്തുൽ ഉലമയുടെ അധ്യക്ഷനും കോട്ടിക്കുളം ഖാസിയുമായ സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രീരി മുത്തുക്കോയ തങ്ങൾ  ഉൽഘാടനം നിർവഹിക്കും. കർണാടക  സ്പീക്കർ യൂ ടി ഖാദർ വീശിഷ്ട അതിഥിയായിരിക്കും.

ഉറൂസ് നടക്കുന്ന ഫെബ്രൂവരി 01 മുതൽ 08 വരെ.നൗഷാദ് ബാഖവി ചിറയൻകീഴ്, അബ്ദുൽ അസീസ് അശ്രറഫി പാണത്തൂർ, മസൂദ് സഖാഫി ഗൂഡല്ലൂർ, ലുഖ്മാനുൽ ഹക്കിം സഖാഫി പുല്ലാര, സാലിഹ് ഹുദവി തൂതഉസ്താദ്.നവാസ് മന്നാന്നി, എന്നിവരുടെ മത പ്രഭാഷണവും

സയ്യിദ് സഫ്വാൻ  തങ്ങൾ, ഡോ. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ അൽ ഹാശിമി മുത്തന്നൂർ തങ്ങൾ,  സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ, താനൂർ മലപ്പുറംസയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി തുടങ്ങിയ  സാദാത്തീങ്ങളുടെ സാനിധ്യവും ദുആ മജ്ലിസും ഉണ്ടായിരികും

ബുർദ മജ്ലിസ്,  ലഹരിക്കെതിരെ വാക്കും, വരയും, പ്രവാസി മീറ്റ്,  വനിതാ വിജ്ഞാന ക്ലാസ്, സൂഫി മദ്ഹ് ഗീത്, മഹൽ ശാക്തീകരണ സദസ്സ്, ഖുർആൻ പഠന ക്ലാസ്, മെഡിക്കൽ ക്യാമ്പ്,  തുടങ്ങിയ പരിപാടികൾ നടക്കും 

ഫെബ്രൂവരി 08 ആം തിയ്യതി വ്യാഴാഴ്ച രാവിലെ 10 മണിക്ക്‌ അബ്ദുൽ അസീസ് അഷറഫി നേതൃത്വം നൽകുന്ന സ്വലാത്ത് മജ്ലിസും, കൂട്ടുപ്രാർത്ഥനയും നടക്കും, ശേഷം അന്നദാനതോടു കൂടി  പരിപാടിക്ക് സമാപനം കുറിക്കും

Post a Comment

Previous Post Next Post