NEWS UPDATE

6/recent/ticker-posts

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: ആപ്പ് നിർമ്മിച്ച കാഞ്ഞങ്ങാട് സ്വദേശി പിടിയിൽ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിര്‍മ്മിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. വ്യാജ തിരിച്ചറിയൽ കാർഡ് നിര്‍മ്മിക്കാൻ 'ആപ്പ്' നിര്‍മ്മിച്ചവരിൽ ഒരാളായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദാണ് അറസ്റ്റിലായത്.[www.malabarflash.com]

കേസിലെ മുഖ്യപ്രതിയായ ജയ്സണിനെ ആപ്പ് നിർമ്മിക്കാൻ സഹായിച്ചത് രാകേഷായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. സി ആര്‍ കാർഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം. തിരുവനന്തപുരം മ്യൂസിയം പോലീസാണ് പ്രതിയെ പിടികൂടിയത്.

യൂത്ത് കോണ്‍ഗ്രസ് കാസർകോട് തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റാണ് ജെയ്‌സണ്‍ മുകളേൽ. താനാണ് ആപ്പ് നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ജെയ്സണ്‍ മൊഴി നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിന് മാത്രമാണ് ആപ്ലിക്കേഷന്‍ ഉണ്ടാക്കിയതെന്നും വ്യക്തമാക്കി. 

നേരത്തെ കണ്ടെടുത്ത മദര്‍ കാര്‍ഡ് ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജെയ്‌സണിലേക്ക് അന്വേഷണം എത്തിയത്. ജെയസണ്‍ന്‍റെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഉള്‍പ്പടയെുള്ള ഡിജിറ്റല്‍ ഡിവൈസുകള്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു

Post a Comment

0 Comments