NEWS UPDATE

6/recent/ticker-posts

ഷാർജയിൽ താമസ കെട്ടിടത്തിന് തീപിടിത്തം; പ്രവാസിയും മകളും മരിച്ചു

ഷാർജ: എമിറേറ്റിലെ ഒരു അപാർട്മെൻ്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ പ്രവാസിയും മകളും മരിച്ചു. പാകിസ്താനി പൗരനും പതിനൊന്ന് വയസുകാരിയായ മകളും ശ്വാസംമുട്ടിയാണ് മരിച്ചത്. ഭാ​ര്യ ​ഗുരുതരാവസ്ഥയിൽ അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലാണ്. ദമ്പതികളുടെ ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയും അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയും ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച  പുലർച്ചെയായിരുന്നു സംഭവം.[www.malabarflash.com]


മുവൈലെ ഏരിയയിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടിത്തം ഉണ്ടായതെന്ന് ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സമി ഖമീസ് അൽ നഖ്ബി പറഞ്ഞു. 'കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള അപ്പാർട്ട്‌മെന്റിൽ തീപിടുത്തമുണ്ടായി, പുക മുഴുവൻ കെട്ടിടത്തിലേക്കും വ്യാപിച്ചു, കെട്ടിടത്തിൽ നിന്ന് മുഴുവൻ താമസക്കാരേയും ഒഴിപ്പിച്ചു. പുലര്‍ച്ചെ 2.08 ഓടെയാണ് തീപിടിത്തമുണ്ടായത്. 2.12ഓടെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു', അൽ നഖ്ബി പറഞ്ഞു.

തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. ഫോറൻസിക് സംഘം പരിശോധന നടത്തുന്നതിനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. വിവരം അറിഞ്ഞ ഉടനെ ഫയർഫോഴ്സ് എത്തി തീ അണച്ചു. പരിശോധനയ്ക്കും സിവില്‍ ഡിഫന്‍സിന്റെ സുരക്ഷാ നടപടികള്‍ക്കും ശേഷമാണ് താമസക്കാര്‍ക്ക് തിരികെ കെട്ടിടത്തില്‍ പ്രവേശനം അനുവദിക്കുകയെന്നും അധികൃതർ അറിയിച്ചു.

Post a Comment

0 Comments