Top News

പരവൂർ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: പരവൂർ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഡ്വ എസ് അനീഷ്യയാണ് മരിച്ചത്. പരവൂർ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. 41 വയസായിരുന്നു പ്രായം. ഞായറാഴ്ച്  രാവിലെ 11 നും 12.30 നും ഇടയിലാണ് മരണം നടന്നതെന്നാണ് നിഗമനം.[www.malabarflash.com]


ഭര്‍ത്താവ് അജിത് കുമാര്‍ മാവേലിക്കര കോടതി ജഡ്‌ജിയാണ്. അനീഷ്യയ്ക്ക് ജോലിയുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post