Top News

കാഞ്ഞങ്ങാട് പുതിയ കോട്ട മഖാം ഉറൂസ് ബുധനാഴ്ച തുടങ്ങും

കാഞ്ഞങ്ങാട്: പുതിയകോട്ട  ടൗൺ ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടുവർഷത്തിൽ ഒരിക്കൽ കഴിച്ചു വരാറുള്ള ഉറൂസ് നേർച്ചയും മത പ്രഭാഷണവും അനബന്ധപരിപാടികളും  ഈ വർഷം അതിവിപുലമായ രീതിയിൽ ജനുവരി 24 ബുധനാഴ്ച  മുതൽ 29 വരെ സംഘടിപ്പിക്കുമെന്ന്  ഭാരവാഹികള്‍ അറിയിച്ചു.[www.malabarflash.com]

24ന് നാളെ വൈകു ന്നേരം 6.30ന് മതപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം കുശാല്‍ നഗര്‍ ജുമമസ്ജിദ് ഖത്തീബ് അബ്ദുല്‍ അസീസ് ലത്തീഫി ഉദ്ഘാടനം ചെയ്യും. ജലീല്‍ റഹ്മാനി വാണിയൂര്‍ മുഖ്യ പ്രഭാഷണം നടത്തും.25ന് വ്യാഴം രാത്രി 8.30ന് പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. മത പ്രഭാഷണ പരമ്പര പുതിയ കോട്ട ഖത്തീബ് ഒ.പി അബ്ദുല്ല സഖാഫി ഉദ്ഘാടനം ചെയ്യും. അനസ് ബാഖവി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും.സയ്യിദ് സൈനുദ്ധീന്‍ അല്‍ ബുഖാരി ലക്ഷദ്വീപ് (കൂരിക്കുഴി തങ്ങള്‍) കൂട്ട പ്രാര്‍ഥന നടത്തും.

26ന് വെള്ളി ഉച്ചക്ക് ജുമുഅ നിസ്ക്കാരനാന്തരം ഉറൂസ് കമ്മിറ്റി ചെയർമാൻ ഹനീഫ കുവൈത്ത് പതാക ഉയർത്തും തുടർന്ന് നടക്കുന്ന മഖാം  സിയാറത്തിന് ഒ.പി അബ്ദുല്ല സഖാഫി നേതൃത്വം നല്‍കും.  26ന് രാത്രി 8.30ന് അബു ഷമ്മാസ് കോട്ടയം മുഖ്യ പ്രഭാഷണം നടത്തും.

27ന് രാവിലെ പത്ത് മണിക്ക് മെഡിക്കല്‍ ക്യാമ്പ് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. രാത്രി 8.30ന് ബാവ മുസ്ല്യാര്‍ അങ്കമാലി മുഖ്യ പ്രഭാഷണം നടത്തും. 28ന് (ഞായര്‍) രാവിലെ പത്ത് മണിക്ക് മഹല്ല് സംഗമം ഖാലിദ് അമാനി ഉദ്ഘാടനം ചെയ്യും. അനസ് അമാനി പുഷ്പഗിരി ഉദ് ബോധന ക്ലാസ് നടത്തും. രാത്രി 8.30ന് നടക്കുന്ന മതപ്രഭാഷണം മുഹമ്മദ് അലി മൗലവി ഉദ്ഘാടനം ചെയ്യും.സമീര്‍ ദാരിമി കൊല്ലം മത പ്രഭാഷണം നടത്തും. തുടര്‍ന്ന് അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരത്തി ന്റെ മദനീയം പരിപാടി നടക്കും.

29ന് ഉച്ചക്ക് മൗലീദ് പാരായണവും വൈകീട്ട് അന്നദാനവും നടക്കും.സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങള്‍ ഉറൂസ് വേദി സന്ദര്‍ശിക്കും. 

പത്ര സമ്മേളനത്തില്‍  ജമാഅത്ത് പ്രസിഡൻ്റ്  എൽ.അബ്ദുല്ലാ കുഞ്ഞി ഹാജി, ഉറൂസ് കമ്മിറ്റി ചെയർമാൻ ഹനീഫ കുവൈത്ത് ജമാഅത്ത്  ട്രഷറർ അബൂബക്കർ സൗദി, ജോ:സെക്രട്ടറി കരീംകുശാൽ നഗർ ഉറൂസ് കമ്മിറ്റി കൺവീനർ അബ്ദുല്ലാ പള്ളി വളപ്പിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ പാലാട്ട് ഇബ്രാഹീം എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post