Top News

പന്ത്രണ്ടാം വയസിൽ ഖുർആൻ മനപാഠമാക്കി ഹാഫിള് അബ്ദുല്ല

ഉദുമ: 24 മാസം കൊണ്ട് വിശുദ്ധ ഖുർആൻ മുഴുവൻ മനപാഠമാക്കി പന്ത്രണ്ടു കാരൻ. ബേക്കൽ ഗ്രീൻവുഡ്സ് ദാറുൽ അർഖാം ഖുർആൻ കോളജ് വിദ്യാർഥി അബ് ദുല്ല പാക്യാരയാണ്  ഈ നേട്ടം കൈവരിച്ചത്.[www.malabarflash.com]

114 അധ്യായങ്ങൾ ഒന്നു പോലും വിടാതെ മന പാഠ മാക്കണമെന്ന നിശ്ചയ ദാർഢ്യത്തോടെ തുടങ്ങിയ അബ്ദുല്ല രണ്ട് വർഷം കൊണ്ട് ലക്ഷ്യം പൂർത്തീ കരിച്ചു. ദാറുൽ അർഖാം കോളജി ലെ ഉസ്താദുമാരായ എംകെ മുഹമ്മദ് മൗലവി ആതവനാട്, അനസുദ്ദീൻ മർജാനി, മുഹമ്മദ് ഫായി സ് മർജാനി,മുഹമ്മദ് അസ്റാർ അൽ ഖാസിമി എന്നിവരുടെ ശിക്ഷണ ത്തിൽ ആയിരുന്നു ഖുർ ആൻപഠനം.

പാക്യാര ഇനാറത്തുൽ ഇസ്ലാം മദ്രസയിൽ നാലാം ക്ലാസ് വരെ പഠിച്ച അബ്ദുല്ല 2021ലാണ് ദാറുൽ അർഖാം ഖുർആൻ കോളജിൽ ചേർന്നത്. പാക്യാരയിലെ ഫസലുറഹ് മാൻ്റെയും നൗഷിബയുടെയും മകനായ അബ്ദുല്ല ഉദുമ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും പാക്യാര ജമാ അത്ത് കമ്മിറ്റി മുൻ പ്രസി ഡൻ്റുമായിരുന്ന പരേത നായ  അബ്ദുല്ല പാക്യാരയുടെ പേരകുട്ടി കൂടിയാണ്.

നാടിന് അഭിമാനമായ ഹാഫിള് അബ്ദുല്ലയെ കഴിഞ്ഞ ദിവസം പാക്യാര ഇനാറത്തുൽ ഇസ്ലാം മദ്രസ അധ്യാപക-രക്ഷാകർതൃ സംഗമത്തിൽ സ്നേഹാദ രവ് നൽകിയിരുന്നു.

Post a Comment

Previous Post Next Post