Top News

ഉദുമ കണ്ണികുളങ്ങര വലിയവീട് തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട്; വനിതാ കൂട്ടാമയില്‍ സമൂഹ ഓലമെടയല്‍

ഉദുമ: കണ്ണികുളങ്ങര വലിയവീട് തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമായി. വനിതാ കൂട്ടാമയില്‍ വെളളിയാഴ്ച്ച രാവിലെ തറവാട്ടില്‍ നടന്ന സമൂഹ ഓലമെടയല്‍ ഒരുമയുടേയും പഴമയുടേയും നേര്‍ക്കാഴ്ചയായി.[www.malabarflash.com]


കന്നികലവറയ്ക്കും, നടപ്പന്തലിനും, അണിയറയ്ക്കും ആവശ്യമായ മുഴുവന്‍ ഓലകളും വരും ദിവസത്തിനകം ഇവര്‍ മെടഞ്ഞു നല്‍കും. ഓല മേഞ്ഞ വീടുകളും ഓല ഉപയോഗിച്ചുള്ള മറകളും അന്യംനിന്നുപോയ കാലത്ത് പരമ്പരാഗത ശിലങ്ങളെ പുതു തലമുറയിലേക്കടക്കം എത്തിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് ഓലമെടയല്‍ ഒരുക്കിയത്.

പ്രായഭേദമന്യേയുളളവര്‍ അണിചേര്‍ന്ന ഓലമെടയല്‍ പഴമയുടെ നല്ലപാഠവും പരിശീലനവുമായി. എല്ലാറ്റിനും മേല്‍നോട്ടവും മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആഘോഷകമ്മിറ്റി ഭാരവാഹികളും വിശ്വാസികളും മുന്നില്‍ നിന്നു. മെടഞ്ഞെടുത്ത ഓലകള്‍ മാതൃസമിതി ഭാരവാഹികളില്‍ നിന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ ഏറ്റുവാങ്ങി. ഇനിയുളള ഓരോദിവസവും തറവാടു സന്നിധിയില്‍ ആളുകള്‍ പലവിധ നിലംപണികളാല്‍ സജീവമാകും.

Post a Comment

Previous Post Next Post