Top News

സിവില്‍ പോലീസ് ഓഫീസറുടെ മൃതദേഹം ആശുപത്രി കോപൗണ്ടിലെ മാലിന്യ കൂമ്പാരത്തില്‍

കാസര്‍കോട്: സിവില്‍ പോലീസ് ഓഫീസറുടെ മൃതദേഹം ആശുപത്രി കോപൗണ്ടിലെ മാലിന്യ കൂമ്പാരത്തില്‍ കണ്ടെത്തി. കാസര്‍കോട് എ.ആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനും ആലപ്പുഴ സ്വദേശിയുമായ സുധീഷി(38)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.[www.malabarflash.com]

കറന്തക്കാട് കേളുഗുഡ്ഡെ റോഡിലെ ഉമാ നഴ്‌സിങ് ഹോമിലെ കോംപൗണ്ടിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച വൈകുന്നേരം വഴിയാത്രക്കാരനാണ് മൃതദേഹം ആദ്യം കണ്ടതെന്ന് പറയുന്നു. കാവി ലുങ്കിയും കറുത്ത ബനിയനുമാണ് ധരിച്ചിരുന്നത്. കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. വിവരമറിയിച്ചതിനെ തുടർന്ന് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തിയിട്ടുണ്ട്. അമിതമായി മദ്യം കഴിച്ചതായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്നത്.

കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയുമായി വിവാഹമോചനത്തിന്റെ വക്കിൽ എത്തുകയും ഇതേതുടർന്ന് ഒരു മാസമായി അവധി അപേക്ഷ പോലും നൽകാതെ ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല.

2010 ബാച്ചിലാണ് സുധീഷ് പരിശീലനം പൂർത്തിയാക്കി എ ആർ കാംപിൽ സിവിൽ പോലീസ് ഓഫീസറായി ജോലിനോക്കിവന്നത്. കഴിഞ്ഞ ഡിസംബർ ആറ് മുതൽ സുധീഷ് ജോലിക്ക് ഹാജരായിരുന്നില്ല. അവധി അപേക്ഷ നൽകിയതായും വിവരമില്ല. വല്ലപ്പോഴും മാത്രമേ എ ആർ കാംപിലെ പോലീസുകാർ താമസിക്കുന്ന ബാരക്കിൽ എത്താറുള്ളൂവെന്നാണ് സഹ പ്രവർത്തകർ പറയുന്നത്.

മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയുമായി വിവാഹമോചനത്തിന്റെ വക്കിലാണെന്നും സൂചനയുണ്ട് . ആരുമായും വലിയ അടുപ്പം പുലർത്താതിരുന്ന സുധീഷ് ഫോണും ഉപയോഗിക്കാറുണ്ടായിരുന്നില്ലെന്നാണ് വിവരം. മൃതദേഹം കണ്ടെത്തിയ പഴയ ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ മദ്യക്കുപ്പികളും മറ്റും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സുധീഷ് മദ്യലഹരിയിൽ കെട്ടിടത്തിന്റെ താഴേക്ക് വീണ് മരണപ്പെട്ടതായാണ് സംശയിക്കുന്നത്.

Post a Comment

Previous Post Next Post