പരവനടുക്കം: ചെമ്മനാട് ഈസ്റ്റ് ഗവ.എല്‍പി സ്‌കൂളിന് കാസറഗോഡ് വികസന പാക്കേജിന്റെ ഭാഗമായി ലഭിച്ച ഒരു കോടി 30 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 6 ക്ലാസ് മുറികളും 2 ടോയ്‌ലറ്റുകളുമടങ്ങിയ ഇരുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉദുമ എംഎല്‍എ അഡ്വ.സി.എച്ച്.കുഞ്ഞമ്പു നിര്‍വ്വഹിച്ചു.[www.malabarflash.com]
ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന്‍ സി.കെ.വേണു സ്വാഗതവും പിടിഎ പ്രസിഡണ്ട് എം.എച്ച്.സാലിക് നന്ദിയും പറഞ്ഞു. സീനിയര്‍ അസിസ്റ്റന്റ് സമീറ ഇബ്രാഹിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഗീത കൃഷ്ണന്‍, അഡ്വ.സരിത.എസ്.എന്‍, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീര്‍.എന്‍.എ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ചന്ദ്രശേഖരന്‍ കുളങ്ങര, എസ്എംസി ചെയര്‍മാന്‍ ജയരാജന്‍ മാടിക്കാല്‍, പിടിഎ വൈസ് പ്രസിഡണ്ട് മോഹനന്‍ തായന്നൂര്‍, മദര്‍ പിടിഎ പ്രസിഡണ്ട് സില്‍വീന അബ്ബാസ്, മദര്‍ പിടിഎ വൈസ് പ്രസിഡന്റ് ശരണ്യ.എം, പൂര്‍വ്വ വിദ്യാര്‍ത്ഥി സമിതി ചെയര്‍മാന്‍ സി.മോഹനന്‍ നമ്പ്യാര്‍, അസ്ലം മച്ചിനടുക്കം, പി.ചാത്തുക്കുട്ടി നായര്‍, മുസ്തഫ മച്ചിനടുക്കം, ആഷിക്ക്.എ.ജി, സെമീമുള്ള, മുകേഷ് വര്‍ത്തോട്, നവീന്‍ തലക്ലായി, ഉണ്ണികൃഷ്ണന്‍ മാടിക്കാല്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment