Top News

ഗുണ്ടാനേതാവിന്റെ കാമുകി; കൊല്ലപ്പെട്ട മോഡൽ ദിവ്യ പഹൂജയുടെ മൃതദേഹം കണ്ടെത്തി

ന്യൂഡൽഹി: ഗുരുഗ്രാമിൽ കൊല്ലപ്പെട്ട മുൻമോഡലിന്റെ മൃതദേഹം കണ്ടെത്തി. ദിവ്യ പഹൂജ (27)ന്റെ മൃതദേഹമാണ് ഹരിയാനയിലെ കനാലിൽ നിന്ന് ലഭിച്ചത്. കഴിഞ്ഞ ജനുവരി രണ്ടിന് ഹോട്ടൽ മുറിയില്‍ കൊല്ലപ്പെട്ട ദിവ്യയുടെ മൃതദേഹം കണ്ടെത്തുന്നതിനായി വ്യാപക പരിശോധനയാണ് ഗുരുഗ്രാം പോലീസ് നടത്തിയിരുന്നത്.[www.malabarflash.com]

കൊലപാതകത്തിൽ ഹോട്ടൽ ഉടമ അഭിജിത്ത് സിങ് ഉൾപ്പെടെ നാലുപേര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരുന്നു. അഭിജിത്ത്, ഓംപ്രകാശ്, ഹേംരാജ് എന്നിവർ സംഭവം നടന്ന് തൊട്ടടുത്ത ദിവസവും ബാൽരാജ് ഗിൽ എന്നൊരാൾ വെള്ളിയാഴ്ചയുമാണ് അറസ്റ്റിലായത്. പ്രതികൾ അഭിജിത്തിന്റെ ഹോട്ടലിലെ ജീവനക്കാരാണ്. ബാൽ രാജിന്റെ കുറ്റസമ്മതത്തിലാണ് മൃതദേഹം പഞ്ചാബിലെ  ഭക്ര കനാലിൽ എറിഞ്ഞതായി തെളിഞ്ഞത്.

അഭിജിത്ത് സിങ്ങുമായുള്ള വഴിവിട്ട ബന്ധത്തിന്റെ ദൃശ്യങ്ങൾ ദിവ്യ പഹൂജ രഹസ്യമായി പകർത്തി അതു കാണിച്ച് പണം തട്ടാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു കൊല.

Post a Comment

Previous Post Next Post