Top News

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും 2 മക്കളും വിമാനാപകടത്തിൽ മരിച്ചു

ലൊസാഞ്ചലസ്: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും 2 പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫിനു പിന്നാലെ കരീബിയൻ കടലിൽ പതിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.[www.malabarflash,com]

51കാരനായ ഒലിവറിനൊപ്പം മക്കളായ മെഡിറ്റ (10), അനിക് (12), പൈലറ്റ് റോബർട്ട് ഷാസ് എന്നിവരാണ് വ്യാഴാഴ്ച നടന്ന അപകടത്തിൽ മരിച്ചത്. മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും സംഭവ സ്ഥലത്തേക്ക് ഉടൻ എത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല.

2006ൽ പുറത്തിറങ്ങിയ ‘ദ് ഗുഡ് ജർമൻ’ എന്ന ചിത്രത്തിൽ ജോർജ് ക്ലൂണിക്കൊപ്പമാണ് ക്രിസ്റ്റ്യൻ ഒലിവർ ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. 2008ൽ പുറത്തിറങ്ങിയ ആക്‌ഷൻ – കോമഡി ചിത്രമായ ‘സ്പീഡ് റേസറി’ലൂടെ പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. 60ലേറെ സിനിമകളിലും ടെലിവിഷൻ ഷോകളിലും ഒലിവർ ഭാഗമായിട്ടുണ്ട്. ‘സേവ്ഡ് ബൈ ദ് ബെൽ: ദ് ന്യൂ ക്ലാസ്’ എന്ന ടിവി ഷോയിലൂടെയാണ് ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ടത്.

Post a Comment

Previous Post Next Post