Top News

അനധികൃത പെൺ ഭ്രൂണഹത്യ നടക്കുന്നതായി പരാതി; ഡോക്ടർ വിഷം കുത്തി വെച്ച് മരിച്ചു

മംഗളൂരു: ബംഗളൂരു -ബണ്ട്വാൾ ദേശീയ പാതയിൽ ആനെകഡുവിൽ നിറുത്തിയിട്ട മാരുതി സ്വിഫ്റ്റ് കാറിൽ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെ ആയുർവേദ ഡോക്ടർ മരിച്ച നിലയിൽ കണ്ടെത്തി. മാണ്ട്യ ജില്ലയിൽ പാണ്ഡവപുര താലൂക്കിലെ ശിവള്ളി സ്വദേശി ഡോ.ജി.സതീഷാണ്(47) മരിച്ചത്.[www.malabarflash.com]

പെരിയപട്ടണം,കൊണന്നൂർ ഗവ.ആയുർവേദ ആശുപത്രികളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോക്ടർ ശിവള്ളി ഗ്രാമത്തിൽ സ്വന്തമായി ക്ലിനിക്കും നടത്തിയിരുന്നു.

മൃതദേഹത്തിന്റെ കൈത്തണ്ടയിൽ സൂചി കുത്തിയ പാടുണ്ടായിരുന്നു.കാർ സീറ്റിൽ ഉപയോഗിച്ച സിറിഞ്ചും ഒഴിഞ്ഞ വിഷക്കുപ്പിയും കണ്ടെത്തി.ബുധൻ,ശനി ദിവസങ്ങളിൽ കൊണന്നൂരിലും മറ്റു ദിവസങ്ങളിൽ പെരിയപട്ടണയിലുമായിരുന്നു ജോലി.വെള്ളിയാഴ്ച രാവിലെ 10ന് ആശുപത്രിയിൽ എത്തിയ ഡോക്ടർ ഒരു തവണ ഛർദ്ദിച്ചതായി ആശുപത്രി ജീവനക്കാർ പോലീസിനോട് പറഞ്ഞു.11മണിയോടെ കാറിൽ അല്പം വിശ്രമിക്കട്ടെ എന്ന് പറഞ്ഞ് ഇറങ്ങി.

ഡോക്ടറുടെ ക്ലിനിക്കിൽ അനധികൃത പെൺ ഭ്രൂണഹത്യ നടക്കുന്നതായി വ്യാഴാഴ്ച നാട്ടുകാർ ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിനോട് പരാതിപ്പെട്ടിരുന്നു.ഇതേത്തുടർന്ന് ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിക്കാൻ മന്ത്രി ജില്ല ആരോഗ്യ കുടുംബ ക്ഷേമ ഓഫീസർ ഡോ.മോഹന് നിർദേശം നൽകുകയും ചെയ്തു. 

Post a Comment

Previous Post Next Post