Top News

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നിസാർ തളങ്കരക്ക് സ്വീകരണം നൽകി

ദുബൈ: ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്ത യു.എ.ഇ കെ.എം.സി.സി ട്രഷറർ നിസാർ തളങ്കരക്ക് ദുബൈ കെ.എം.സി.സി കാസറകോട് മുൻസിപ്പൽ കമ്മിറ്റി അബു ഹയിലുള്ള കെ.എം.സി.സി ആസ്ഥാന മന്ദിരത്ത് വെച്ച്  സ്വീകരണം നൽകി.[www.malabarflash.com] 

പ്രസിഡന്റ് ഹാരിസ് ബ്രതെഴ്സ് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ഹസ്‌ക്കർ ചൂരി സ്വാഗതം പറഞ്ഞു. പരിപാടി ദുബൈ കെ.എം.സി.സി സംസ്ഥാന അഡ്വൈസറി ബോർഡ് ഉപാധ്യക്ഷൻ യഹ്യ തളങ്കര ഉദ്‌ഘാടനം  ചെയ്തു. ദുബൈ കെ.എം.സി.സി കാസറകോട് മുൻസിപ്പൽ കമ്മിറ്റിയുടെ സ്നേഹോപഹാരം യഹ്‌യ തളങ്കര കൈമാറി. ഹാഷിം നൂഞ്ഞേരി,  മുജീബ് തൃക്കണ്ണപുരം, അബ്ദുൽ റഹ്മാൻ മാസ്റ്റർ, ഹനീഫ് ചെർക്കള,സെക്രട്ടറി അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ,  അബ്ദുള്ള ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി.ആർ,  അഫ്സൽ മെട്ടുമൽ, സർഫ്രാസ് റഹ്മാൻ സംസാരിച്ചു. 

മുഹമ്മദ് ഖാസിയാറകം പ്രാർത്ഥനയും,ഗഫൂർ ഊദ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post