Top News

പാലക്കുന്ന് ക്ഷേത്രത്തിൽ മറുപുത്തരിക്ക് കുലകൊത്തി; 22ന് ഉത്സവാരംഭം, 23ന് തേങ്ങയേറ്

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തിൽ മറുപത്തരി ഉത്സവത്തിന് കുലകൊത്തി. ക്ഷേത്രത്തിൽ കുലകൊത്തി നടത്തുന്ന 4 ഉത്സവങ്ങളിൽ രണ്ടാമത്തെതാണ് ഈ ഉത്സവം. ധനു സംക്രമ നാളിൽ കുലകൊത്തുകയും തുടർന്ന് വരുന്ന ആദ്യത്തെ കൊടിയാഴ്ച (ചൊവ്വ അല്ലെങ്കിൽ വെള്ളി ) മറുപത്തരി കുറിക്കുകയും രണ്ടാമത്തെ കൊടിയാഴ്ച്ച ഭണ്ഡാര വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത് പോകുന്നത്തോടെ ഉത്സവത്തിന് ആരംഭം കുറിക്കുന്നതുമാണ് ഇവിടത്തെ രീതി.[www.malabarflash.com]

22ന് രാത്രി 9ന് ഭണ്ഡാര വീട്ടിൽ നിന്ന് എഴുന്നള്ളത്ത്‌ മേലേ ക്ഷേത്രത്തിലേക്ക് പുറപ്പെടും. ക്ഷേത്ര പ്രദക്ഷിണം പൂർത്തിയാക്കി കലാശാട്ടും കൊടിയില വെച്ച് നിവേദ്യ സമർപ്പണവും നടക്കും. 9.30ന് ഭരണസമിതിയും ഭഗവതി സേവാ സംഘവും ചേർന്ന് വെടികെട്ട് നടത്തും. തുടർന്ന് കോഴിക്കോട് മിലെനിയം സ്റ്റാർസ് ഓർക്കസ്ട്രയുടെ ഗാനമേള.പുലർച്ചെ താലപ്പൊലി എഴുന്നള്ളത്ത്‌. 

 23ന് രാവിലെ 7.30ന് ഉത്സവ ബലി. 2ന് എഴുന്നെള്ളത്തിന് ശേഷം ക്ഷേത്ര കർമികളുടെ കല്ലൊപ്പിക്കലിനും ശേഷം പ്രസിദ്ധമായ തേങ്ങയേറ് ആരംഭിക്കും. തേങ്ങയേറ് കാണാൻ നൂറ് കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തും. 5ന് ഭണ്ഡാര വീട്ടിലേക്കുള്ള തിരിച്ചെഴുന്നെള്ളത്തും തുടർന്ന് ഭക്തർക്ക് മറുപത്തരി സദ്യയും വിളമ്പും.
തുലാഭാര സമർപ്പണം 23ന് രാവിലെ 7 മുതൽ തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Post a Comment

Previous Post Next Post