Top News

സാങ്കേതിക തകരാർ; മംഗളൂരുവിൽ നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തിരമായി കണ്ണൂരിൽ ഇറക്കി

കണ്ണൂർ: മംഗളൂരുവിൽ നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം കണ്ണൂരിൽ അടിയന്തരമായി ഇറക്കി. എയർ ഇന്ത്യയുടെ ഐ എക്സ് 815 നമ്പർ വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് കണ്ണൂരിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. സാങ്കേതിക തകരാർ എന്താണെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കിയിട്ടില്ല.[www.malabarflash.com]


മംഗളൂരുവിൽ നിന്ന് രാത്രി 9.27ന് പറന്നുയർന്ന വിമാനത്തിന് നൂറു കിലോമീറ്റർ പിന്നിടുന്നതിന് മുമ്പ് തന്നെ സാങ്കേതിക തകരാർ നേരിടുകയായിരുന്നു. തുടർന്ന് പൈലറ്റ് കണ്ണൂരിൽ അടിയന്തര ലാൻഡിംഗിന് അനുമതി നേടി.

ഇന്ധനം ഒഴുക്കിക്കളയുന്നതിനായി കടലിന് മുകളിൽ പലതവണ വട്ടമിട്ട് പറന്ന ശേഷം 12.10ഓടെ വിമാനം കണ്ണൂരിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ അധികൃതർ പറഞ്ഞു.

Post a Comment

Previous Post Next Post