Top News

കണ്ണൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വളര്‍ത്തുനായ ചത്തു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ആലക്കാട് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു വളര്‍ത്തുനായ ചത്തു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ വീടിനു സമീപമാണ് സ്‌ഫോടനം നടന്നത്. ഇയാളുടെ വളര്‍ത്തുനായയാണ് ചത്തത്. വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. നായ സ്‌ഫോടക വസ്തു കടിച്ചു കൊണ്ടുവരുന്നതിനിടെ പൊട്ടിയതെന്നാണ് സംശയം.[www.malabarflash.com]


നിരവധി കേസുകളില്‍ പ്രതിയായ ബിജുവിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ശബ്ദം കേട്ട നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി. ഇത് മൂന്നാം തവണയാണ് ബിജുവിന്റെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടുന്നതെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ ആരോപിച്ചു.   

Post a Comment

Previous Post Next Post