Top News

സമസ്ത നൂറാം വാർഷികം; ആയിരത്തിലേറെ മത വിദ്യാർത്ഥികളുടെ പ്രൗഢ സംഗമം, ജില്ലാ മുതഅല്ലിം സമ്മേളനം സമാപിച്ചു

കാസർകോട് : സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളന മുന്നോടിയായി കാസർകോട്   മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച ജില്ലാതല മുതഅല്ലിം സമ്മേളനത്തിന് പ്രൗഢ സമാപനം. ആയിരത്തിലേറെ മത വിദ്യാർത്ഥികളാണ് സമ്മേളനത്തിൽ സംഗമിച്ചത്.[www.malabarflash.com]

മതവിദ്യാഭ്യാസ മേഖലയിലെ പുതിയ പ്രവണതകളും പഠന സാധ്യതകളും ചർച്ച ചെയ്ത സമ്മേളനം സാമൂഹികജീർണതക്കെതിരെ  ധാർമിക പ്രതിരോധം തീർക്കാൻ മതവിദ്യാർത്ഥികൾ കരുത്ത് നേടണമന്ന് ആഹ്വാനം ചെയ്തു

സമസ്ത കേന്ദ്ര മുശാവറാംഗം എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്തിന്റെ അധ്യക്ഷതയിൽ സമസ്ത സെക്രട്ടറി  പേരോട് അബ്ദു റ്ഹമാൻ സഖാഫി ഉത്ഘാടനം ചെയ്‌തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ    വിഷയാവതരണം നടത്തി. 

സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, ഹുസ്സൈൻ സഅദി കെ സി റോഡ്, മൂസൽ മദനി തലക്കി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, അബ്ദുൽ റഹ്മാൻ സഖാഫി പഴയ കടപ്പുറം, അബ്ദുസ്സലാം ദാരിമി കുബണൂർ, അബ്ദുൽ ജലീൽ സഖാഫി മാവിലാടം, എം പി അബ്ദുല്ല ഫൈസി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, ഉമറുൽ ഫാറൂഖ് മദനി മച്ചംപാടി, ഹസൈനാർ സഖാഫി കുണിയ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, അബ്ബാസ് സഖാഫി ചേരുർ, ജമാൽ സഖാഫി പെർവാട്, അബൂബക്കർ കാമിൽ സഖാഫി,  പ്രസംഗിച്ചു.

എ ബി മൊയ്തു സഅദി ചേരൂർ സ്വാഗതവും വൈ എം അബ്ദുൽ റഹ്‌മാൻ അഹ്സനി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post