Top News

ഫാം ഹൗസിലെ സ്വിമ്മിങ് പൂളില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം; ഭർത്താവും അനുജന്റെ ഭാര്യ‌യും കസ്റ്റഡിയിൽ

ഇടുക്കി: വാഴവരയിൽ സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാഴവര മോർപ്പാളയിൽ ജോയ്സ് എബ്രഹാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് എബ്രഹാമിനെയും, ഇയാളുടെ അനുജന്റെ ഭാര്യ ഡയാനയേയും തങ്കമണി പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]


വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് വാഴവര മോർപ്പാളയിൽ വീട്ടിൽ എം.ജെ എബ്രഹാമിന്റെ ഭാര്യ ജോയ്സിന്റെ മൃതദേഹം സമീപത്തേ സ്വിമ്മിംഗ് പൂളിൽ കണ്ടെത്തിയത്. ദേഹമാസകലം പൊള്ളലേറ്റതായും കണ്ടെത്തി. കാനഡയിലായിരുന്ന എബ്രഹാമും ഭാര്യ ജോയ്സും, നാല് മാസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇവരുടെ വീടും സ്ഥലവും പാട്ടത്തിന് കൊടുത്തിരുന്നു.

ഫാം സ്ഥിതി ചെയ്യുന്ന തറവാട് വീട്ടിൽ ഇളയ അനുജൻ ഷിബുവിനൊപ്പമാണ് തിരിച്ചെത്തിയതു മുതൽ താമസിച്ചിരുന്നത്.
സഹോദരൽ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ഫാം സന്ദർശിക്കാൻ ഉച്ചയോടെ എത്തിയവരാണ് സ്വിമ്മിംഗ് പൂളിൽ ജോയ്സിന്റെ മൃതദേഹം കണ്ടത്. ഉടൻ തന്നെ നാട്ടുകാരെയും പോലീസിലും വിവരമറിയിച്ചു.

വെള്ളിയാഴ്ച രാവിലെ ജോയ്സിനെ സമീപവാസികൾ കണ്ടിരുന്നു. ജോയ്സ് ഉൾപ്പടെ താമസിക്കുന്ന തറവാട് വീടിനുള്ളിൽ തീപിടിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. സംഭവത്തിൽ ഭർത്താവ് എബ്രഹാമിനെയും സഹോദരൻ ഷിബുവിന്റെ ഭാര്യ ഡയാനയേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.


കട്ടപ്പന ഡിവൈ എസ് പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇടുക്കിയിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയ ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

Post a Comment

Previous Post Next Post