കാഞ്ഞങ്ങാട്: അജ്മാനിൽ വാഹനാപകടത്തിൽ പരിക്കേറ്റ കാഞ്ഞങ്ങാട് അജാനൂർ കൊത്തിക്കാലിലെ അഷ്‌കർ അബ്ദുല്ല (30) മരണപ്പെട്ടു. ഡിസംമ്പർ 17 ന് ഉച്ചയോടെയുണ്ടായ വാഹനാപകടത്തിലാണ് യുവാവിന് പരിക്കേറ്റത്. അജാനൂർ കൊത്തിക്കാലിലെ അബ്ദുള്ളയുടെ മകനാണ്.[www.malabarflash.com]
ഷാർജയിലെ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു. വ്യാപാരാവശ്യത്തിനായി അജ്മാനിൽ ബൈക്കിലെത്തിയ യുവാവ് അജ്മാനിലെ ജംഗ്ഷനിൽ സിഗ്നൽ കാത്ത് നിൽക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ മോട്ടോർസൈക്കളിനിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സിഗ്നൽ പോസ്റ്റിൽ തലയിടിച്ച് വീണ യുവാവിനെ ഉടൻ തന്നെ അജ്മാനിലെ അൽ_ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുന്നതിനിടെ വ്യാഴാഴ്ച രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു.
0 Comments