പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത എ.ബി.വി.പി നേതാവ് അറസ്റ്റില്‍. പന്തളം എന്‍.എസ്.എസ് കോളേജിലെ സുദി സദനെയാണ് പോലീസ് അറസ്റ്റുചെയ്തത്.[www.malabaflash.com]
കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് അറസ്റ്റ്. സുദി സദന് പുറമെ മറ്റൊരു എ.ബി.വി.പി പ്രവര്‍ത്തകനും പിടിയിലായിട്ടുണ്ട്. സുദി സദന്‍ ഉള്‍പ്പെടെ കോളേജിലെ രണ്ട് എ.ബി.വി.പി പ്രവര്‍ത്തകരേയാണ് ഗവര്‍ണര്‍ കേരളയൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തിരുന്നത്.
ഡിസംബര്‍ 21-നാണ് കോളേജില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ സംഘര്‍മുണ്ടായത്. ആഘോഷങ്ങള്‍ക്കിടെ എസ്.എഫ്.ഐ- എ.ബി.വി.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ അംഗപരിമിതന്‍ ഉള്‍പ്പെടെ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
0 Comments