Top News

പട്ടാമ്പിയിൽ യുവാവിനെ വെട്ടിക്കൊന്നു

പാലക്കാട്: പട്ടാമ്പിയില്‍ യുവാവിനെ വെട്ടിക്കൊന്നു. തൃത്താല കണ്ണനൂരിലാണ് സംഭവം. ഓങ്ങല്ലൂര്‍ കൊണ്ടുര്‍ക്കര സ്വദേശി അന്‍സാറാണ് മരിച്ചത്. പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവിന് സമീപം റോഡില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് പോലിസിനെ വിവരമറിയിച്ചത്.[www.malabarflash.com]

തുടര്‍ന്ന നടന്ന അന്വേഷണത്തില്‍ കരിമ്പനക്കടവില്‍ ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകള്‍ക്കിടയിലും ചോരപ്പാട് കണ്ടെത്തി. ഇതിനിടയില്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് ചികിത്സ തേടിയെത്തുകയും ചെയ്തു. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്ന യുവാവ് വിദഗ്ധ ചികിത്സയ്ക്ക് മുമ്പ് മരണപ്പെടുകയായിരുന്നു.

കരിമ്പനക്കടവിന് സമീപം ഒരു കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി. കാറിനുള്ളില്‍ കത്തിയുടെ കവറും പോലീസ് കണ്ടെടുത്തു. കാറിലെത്തിയ സംഘം യുവാവിനെ കത്തികൊണ്ട് വെട്ടിയെന്നാണ് പ്രാഥമിക നിഗമനം. തന്നെ സുഹൃത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന് യുവാവ് ആശുപത്രി അധികൃതര്‍ക്ക് മൊഴി നല്‍കിയെന്നും സൂചനയുണ്ട്. തൃത്താല പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്‌ക്രാപ് കച്ചവടം ചെയ്യുന്നയാളാണ് അൻസാർ. പറമ്പിൽ കമ്മുവാണ് മരിച്ച അൻസാറിന്റെ പിതാവ്. മാതാവ്: സഫിയ. സഹോദരങ്ങൾ: താഹിർ, ഷെമീറ, ഹൈറുന്നീസ.

Post a Comment

Previous Post Next Post