കൊല്ലം: വീടിനു സമീപത്തെ മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടക്കാവ് നെടുമ്പന പള്ളിവടക്കത്തിൽ ആമിന (42) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിക്കായിരുന്നു അപകടം.[www.malabarflash.com]
ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. മതിലിനും മണ്ണിനും അടിയിലായ ആമിനയെ അഗ്നിരക്ഷാസേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്.
അബ്ദുൽ ഗഫൂർ ആണ് ആമിനയുടെ ഭർത്താവ്. മക്കൾ: സൈദലി, ആലിയ, അലീന
0 Comments