Top News

വീണ വിജയന്റെ കമ്പനിയായ എക്‌സലോജിക് നികുതിയടച്ചെന്ന് നികുതിവകുപ്പ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സലോജിക് നികുതിയടച്ചെന്ന് നികുതിവകുപ്പ് റിപ്പോര്‍ട്ട്. സി എം ആര്‍ എല്ലുമായുള്ള ഇടപാടിലെ നികുതി അടച്ചിരുന്നു എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്യു കുഴല്‍ നാടന്‍ എം എല്‍ എയുടെ പരാതിയിലാണ് പരിശോധന നടത്തിയത്. മാസപ്പടി വിവാദത്തിനു മുമ്പു തന്നെ നികുതി അടച്ചു എന്നാണു വ്യക്തമാവുന്നത്.[www.malabarflash.com]


വീണ നികുതി അടച്ചതായി ജി എസ് ടി കമ്മീഷണര്‍ ധനമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടിലാണു വ്യക്തമാക്കിയത്. സി എം ആര്‍ എല്ലില്‍ നിന്നു കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐ ജി എസ് ടി അടച്ചത്. നികുതിയടച്ചത് കേരളത്തിന് പുറത്താണെന്നും നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. എന്നാല്‍ നികുതി അടച്ചതിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടില്ല.

നികുതിദായകന്റെ വിവരങ്ങള്‍ പുറത്ത് വിടാന്‍ നിയമ തടസം ഉണ്ടന്ന് ധനവകുപ്പും വ്യക്തമാക്കി. 

വിവരാവകാശ പ്രകാരം നികുതി വിവരങ്ങള്‍ ലഭിക്കാത്തത് മാത്യു കുഴല്‍ നാടന്‍ വിവാദമാക്കിയിരുന്നു. വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മാത്യു കുഴല്‍നാടന്‍ എം എല്‍ എ പറഞ്ഞു.

Post a Comment

Previous Post Next Post