Top News

അവതരിച്ചു പിക്സൽ 8, കേട്ടതിനുമപ്പുറം! അമ്പരപ്പിക്കുന്ന സവിശേഷതകൾ, വിലയും പുറത്ത്! ഐഫോണിന് പണിയാകുമോ?

ന്യൂയോര്‍ക്ക്: ഗുഗിൾ പിക്സൽ 8, ഗുഗിൾ പിക്സൽ 8 പ്രോ ഫോണുകളെക്കുറിച്ച് പറഞ്ഞുകേൾക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. വമ്പൻ സവിശേഷതകളാണെന്നും ആപ്പിളിന്‍റെ ഐഫോണിനടക്കം വലിയ പണിയാകുമെന്നുമുള്ള വിവരങ്ങളാണ് ഗുഗിൾ പിക്സൽ 8 സീരിസിനെക്കുറിച്ച് പറഞ്ഞുകേട്ടിരുന്നത്.[www.malabarflash.com]

ഇപ്പോഴിതാ അമ്പരപ്പിക്കുന്ന സവിശേഷതകളുമായി ഗുഗിൾ പിക്സൽ 8, ഗുഗിൾ പിക്സൽ 8 പ്രോ അവതരിച്ചിരിക്കുകയാണ്. പറഞ്ഞു കേട്ടതിലുമപ്പുറമുള്ള സവിശേഷതകളാണ് ഗുഗിൾ പിക്സൽ 8, ഗുഗിൾ പിക്സൽ 8 പ്രോ എന്നവയ്ക്കുള്ളതെന്നാണ് വ്യക്തമാകുന്നത്.

Tensor G3 ചിപ്‌സെറ്റാണ് ഗുഗിൾ പിക്സൽ 8 സീരിസിന്‍റെ പ്രധാന ആകർഷണീയത. ഒരൊറ്റ കോർടെക്സ്-എക്സ് 3 പ്രൈം കോർ, നാല് കോർടെക്സ്-എ 715 കോറുകൾ, മറ്റൊരു നാല് കോർടെക്സ്-എ 510 എന്നിവ പായ്ക്ക് ചെയ്യുന്ന 9-കോർ പ്രോസസറാണ് ഇതിനുള്ളത്. പിക്സൽ 8 എട്ട് ജി ബി റാമിലാണ് എത്തിയതെങ്കിൽ പ്രോയിൽ 12 ജി ബി റാമാണ് ഉള്ളത്. പിക്സൽ 8 പ്രോയ്ക്ക് 6.7-ഇഞ്ചായിരിക്കും. മൂന്ന് നിറങ്ങളിലാണ് എത്തിയിട്ടുള്ളത്. നീല, ഒബ്സിഡിയൻ, ബീജ് എന്നീ നിറത്തിലാണ് ലഭിക്കുക.

ക്യാമറയിലും ഗുഗിൾ പിക്സൽ സീരിസ് അമ്പരപ്പിക്കുമെന്നാണ് സൂചന. ഗുഗിൾ പിക്സൽ 8 പ്രോ യുടെ പിൻഭാഗത്ത് മൂന്ന് ക്യാമറകളാണ് ഉള്ളത്. ഒ ഐ എസ് ഉള്ള 50 MP ഒക്ടാ പി ഡി (ഫേസ്-ഡിറ്റക്റ്റ് ഓട്ടോഫോക്കസ്) വൈഡ് ഷൂട്ടറാണ് ഒന്ന്, 48MP ക്വിഡ് പി ഡി അൾട്രാവൈഡാണ് രണ്ടാമത്തേത്. കൂടാതെ മറ്റൊന്ന് കൂടിയുണ്ടാകും. സൂം ചെയ്യുന്ന കാര്യത്തിൽ മറ്റ് ഫോണുകളെ അമ്പരിപ്പുക്കുന്ന സവിശേഷതകളായിരിക്കുമെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്. ഫ്രണ്ട് ക്യാമറയും മികച്ചതാണെന്നാണ് വിവരം.10.5 എം പി സെൽഫി ക്യാമറയാണ് ഉള്ളത്. ഗുഗിൾ പിക്സൽ 8 നാകട്ടെ ഡിജിറ്റൽ സൂമോടുകൂടിയ 50 എംപി ഒക്ട-പിഡി പ്രധാന ക്യാമറയാണ് വലിയ സവിശേഷത. പിക്സൽ 8 ന് പ്രോയുടെ സമാനമായ 10.5 എംപി സെൽഫി ക്യാമറയാണ് ഉള്ളത്. 4575 എംഎച്ച് ബാറ്ററിയാണ് പിക്സൽ 8 ന് ഉള്ളത്.

വില വിവരം

128 ജിബി ഗൂഗിൾ പിക്സൽ 8-ന് എകദേശം എഴുപതിനായിരം രൂപയാകും വിലവരിക. അതേസമയം 128 ജിബി ഗൂഗിൾ പിക്സൽ 8 പ്രോയുടെ വില എൺപത്തായ്യായിരത്തിനാകും ലഭിക്കുക.

Post a Comment

Previous Post Next Post