Top News

കളിക്കുന്നതിനിടെ കിണറിൽ വീണ് എട്ടുവയസ്സുകാരനു ദാരുണാന്ത്യം

ബേക്കൽ: എട്ട് വയസുകാരൻ കിണറിൽ വീണ് മരിച്ചു. കുണിയ ഹംദ് നഗറിലെ അബ്ദുൾ റഹ്മാൻ ബാഖഫിയുടെ മകൻ ആശിഖ്(8) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം. തോക്കാനം മൊട്ടക്ക് സമീപം കോളേജിന് പടിഞ്ഞാർ ഭാഗത്ത് വീടിനടുത്തുള്ള കിണറിൽ വീണ് കിടക്കുകയായിരുന്നു.[www.malabarflash.com]


കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറിൽ കണ്ടത്. ഉടൻതന്നെ കോട്ടിക്കുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീണതായാണ് സംശയിക്കുന്നത്.

കുണിയ മിൻഹാജ് പബ്ലിക് സ്കൂൾ അഞ്ചാം തരം വിദ്യാർഥിയാണ്.മാതാവ്: സുഹ്‌റാബീവി കോളിയടുക്കം. സഹോദരങ്ങൾ: അബൂ ത്വാഹിർ (എസ് എസ് എഫ് യൂനിറ്റ് പ്രസിഡണ്ട്), നിസാം, നസീം, ബിശ്റുൽ ഹാഫി, ഫാതിഹ്, ആഇശത് ഇർഫാന.

Post a Comment

Previous Post Next Post